Quantcast

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നു

സുഹൃത്ത് രാകേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Updated:

    2022-12-15 07:41:03.0

Published:

15 Dec 2022 4:48 AM GMT

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നു
X

തിരുവനന്തപുരം: തിരുവനന്തപുരം വഴയിലയിൽ നടുറോഡിൽ യുവതിയെ വെട്ടിക്കൊന്നു. വഴയില സ്വദേശി സിന്ധുവാണ് മരിച്ചത്. സുഹൃത്ത് രാകേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഒന്‍പത് മണിയോടെ വഴയില ജംഗ്ഷന് സമീപമായിരുന്നു സംഭവം.

പ്രതി രാകേഷും കൊല്ലപ്പെട്ട സിന്ധുവും 12 വര്‍ഷമായി ഒന്നിച്ചു താമസിക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇവര്‍ തമ്മില്‍ അസ്വാരസ്യമുണ്ടായിരുന്നു. ഈ പ്രശ്നം കാരണം സിന്ധു തന്നെ വിട്ടുപോകുമെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഒരു ഹോം നഴ്സിംഗ് സ്ഥാപനത്തില്‍ സിന്ധു ഇന്ന് ജോലിക്ക് പ്രവേശിക്കാനിരിക്കെയാണ് കൊലപാതകം നടന്നത്. സ്കൂട്ടറിലെത്തിയ രാകേഷ് സിന്ധുവിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. പത്തിലധികം വെട്ടുകള്‍ സിന്ധുവിന്‍റെ ദേഹത്തുണ്ട്. ആശുപത്രിയിലേക്ക് എത്തുന്നതിനു മുന്‍പെ മരണം സംഭവിച്ചിരുന്നു. കിളിമാനൂരില്‍ ജ്യൂസ് കട നടത്തുന്നയാളാണ് രാകേഷ്. സിന്ധു നന്തിയോട് സ്വദേശിയാണ്. ഏറെ നാളുകളായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുകഴിയുകയായിരുന്നു സിന്ധു. ഗ്രീഷ്മ എന്ന മകളാണ് സിന്ധുവിനുള്ളത്. ഇവര്‍ വിവാഹിതയാണ്.കുറ്റം സമ്മതിച്ച പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. തെളിവെടുപ്പിനും വൈദ്യ പരിശോധനയ്ക്കും ശേഷം ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തും.



TAGS :

Next Story