Quantcast

കോട്ടയത്ത് ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു

കൊലപാതകത്തിന് ശേഷം റോസന്നയെയും മകളെയും കാണാതായിട്ടുണ്ട്

MediaOne Logo

ijas

  • Updated:

    2021-12-14 06:52:19.0

Published:

14 Dec 2021 11:33 AM IST

കോട്ടയത്ത് ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു
X

കോട്ടയം പുതുപ്പള്ളിയിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പെരുംകാവിൽ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. റോസന്ന എന്ന യുവതിയാണ് ഭർത്താവ് പടനിലം പയ്യപ്പാടി പെരുങ്ങാവ് വീട്ടില്‍ സജിയെ വെട്ടി കൊന്നത്. റോസന്നക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കൊലപാതകത്തിന് ശേഷം റോസന്നയെയും മകളെയും കാണാതായിട്ടുണ്ട്. മുമ്പ് മാനസിക പ്രശ്നം കാരണം റോസന്ന വീടുവിട്ടിറങ്ങിയിരുന്നു. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.


TAGS :

Next Story