കൊല്ലത്തും പാലക്കാട്ടും വന്യജീവി ആക്രമണം; പശുവിനെയും ആടിനെയും കൊന്നു
കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെയാണ് കൊന്നത്

കൊല്ലം: കൊല്ലം പത്തനാപുരം കറവൂരിൽ വന്യമൃഗത്തിന്‍റെ ആക്രമണത്തിൽ പശു ചത്തു. കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെയാണ് കൊന്നത്. പുലിയാണ് പശുവിനെ കൊന്നതെന്ന് കർഷകൻ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് ബിജുവിന് പശുവിനെ നഷ്ടം ആകുന്നത്. സ്ഥലത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. പുന്നല റേഞ്ചിന് കീഴിൽ കൂട് സ്ഥാപിച്ചെങ്കിലും പുലി ഇതുവരെ കുടുങ്ങിയിട്ടില്ല. വനം വകുപ്പ് മേഖലയിൽ നിരീക്ഷണം ശക്തമാക്കി.
പാലക്കാട് കാഞ്ഞിരപ്പുഴയിൽ ജനവാസമേഖലയിലിറങ്ങിയ വന്യജീവി ആടിനെ കൊന്നു. പാലക്കയം ഇഞ്ചിക്കുന്ന് ഭാഗത്ത് ചീരാംകുഴിയിൽ ജോസിന്‍റെ ആടിനെയാണ് കൊന്നത്. കടുവയാണ് ആടിനെ കൊലപ്പെടുത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശവാസികളിൽ പലരും കടുവയെ കണ്ടിട്ടുള്ളതായും വിവരം. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി.
Next Story
Adjust Story Font
16

