Quantcast

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; ഭയന്നോടിയ രണ്ട് പേർക്ക് പരിക്കേറ്റു

പ്രദേശത്ത് ഭീതി പരത്തുന്ന അരിക്കൊമ്പന് പുറമേ ചക്കക്കൊമ്പന്‍ എന്ന ആനയാണ് ജനവാസ മേഖലയില്‍ ഇറങ്ങിയതും കൃഷി നശിപ്പിച്ചതും

MediaOne Logo

Web Desk

  • Updated:

    2023-03-31 04:24:32.0

Published:

31 March 2023 9:38 AM IST

Elephant
X

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. സിങ്ക് കണ്ടത്ത് ഒരേക്കറോളം കൃഷിയിടം ആന നശിപ്പിച്ചു. ആനയെക്കണ്ട് ഭയന്നോടിയ രണ്ട് പേർക്ക് പരിക്കേറ്റു. സിങ്ക് കണ്ടം സ്വദേശികളായ വത്സനും വിൻസെൻ്റിനുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ജനവാസ മേഖലയില്‍ ആനയിറങ്ങിയത്. പ്രദേശത്ത് ഭീതി പരത്തുന്ന അരിക്കൊമ്പന് പുറമേ ചക്കക്കൊമ്പന്‍ എന്ന ആനയാണ് ജനവാസ മേഖലയില്‍ ഇറങ്ങിയതും കൃഷി നശിപ്പിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.

TAGS :

Next Story