മുണ്ടക്കൈ ദുരന്ത ഭൂമി ആളൊഴിഞ്ഞതോടെ വന്യജീവികളുടെ വിഹാര കേന്ദ്രമാകുന്നു
അവശേഷിക്കുന്ന കൃഷിയിടങ്ങളിലേക്കാണ് കാട്ടാനകൾ ഉൾപ്പെടെ വന്യജീവികൾ കൂട്ടമായെത്തുന്നത്

വയനാട്: മുണ്ടക്കൈ ദുരന്ത ഭൂമി ആളൊഴിഞ്ഞതോടെ വന്യജീവികളുടെ വിഹാര കേന്ദ്രമാകുന്നു. അവശേഷിക്കുന്ന കൃഷിയിടങ്ങളിലേക്കാണ് കാട്ടാനകൾ ഉൾപ്പെടെ വന്യജീവികൾ കൂട്ടമായെത്തുന്നത്. ചൂരൽമല സ്കൂൾ റോഡ് പടവെട്ടിക്കുന്ന് പ്രദേശങ്ങളിലെ കർഷകർ പകൽ സമയത്തും കൃഷിയിടങ്ങൾക്ക് കാവലിരിക്കേണ്ട അവസ്ഥയിലാണിന്ന് .
മുണ്ടക്കൈയിലേയും ചൂരൽമലയിലെയും ഇപ്പോഴത്തെ കാഴ്ചയാണിത്. കൃഷിയിടങ്ങളിലിറങ്ങുന്ന ആനകൾ വൻതോതിലാണ് വിളനാശം വരുത്തുന്നത് . പടവെട്ടി ചെട്ടിയാർ തൊടി ലത്തീഫിന്‍റെ വീടിനോട് ചേർന്ന ഏലത്തോട്ടത്തിൽ നിത്യവും കാട്ടാനകളെത്തുന്നുണ്ട് .
ഉരുൾപൊട്ടലിനെ തുടർന്ന് വൈദ്യുതി വിതരണം താറുമാറായതോടെ ഫെൻസിങ് പ്രവർത്തിക്കാത്തതും തിരിച്ചടിയാണ് .കാപ്പി, ഏലം, കവുങ്ങ് തെങ്ങ് തുടങ്ങി എല്ലാ വിളകളും വന്യജീവികൾ നശിപ്പിക്കുന്നു . ചൂരൽമല സ്കൂൾ റോഡിലെ പ്രഭാകരന്‍റെ കൃഷിയിടത്തിലെത്തുന്ന കാട്ടാനകൾ രാത്രിയിൽ വീടിനു മുകളിലേക്ക് തെങ്ങ് മറിച്ചിട്ട കാഴ്ചയാണിത്. ജനനിബിഡമായിരുന്ന ഒരു പ്രദേശം തികച്ചും വിജയനമായപ്പോൾ വന്യജീവികൾ കയ്യടക്കിയതിന്‍റെ പുതിയ കാഴ്ച .
Adjust Story Font
16

