Quantcast

'അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൈസർഗഞ്ചിൽ നിന്ന് തന്നെ മത്സരിക്കും, വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും'; ബ്രിജ് ഭൂഷൺ

ബ്രിജ്ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ സമരം ശക്തമാക്കാൻ ഒരുങ്ങുന്നതിനിടെയാണ് പുതിയ പരാമർശം

MediaOne Logo

Web Desk

  • Published:

    11 Jun 2023 6:12 PM IST

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൈസർഗഞ്ചിൽ നിന്ന് തന്നെ മത്സരിക്കും, വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും; ബ്രിജ് ഭൂഷൺ
X

ലഖ്‌നൗ: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്‍റെ മണ്ഡലമായ കൈസർഗഞ്ചിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എംപിയുമായ ബ്രിജ് ഭൂഷൺ. മത്സരിക്കുക മാത്രമല്ല, വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ബ്രിജ് ഭൂഷൺ അവകാശപ്പെട്ടു. ഉത്തർപ്രദേശിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024 ൽ ബി.ജെ.പി തന്നെ സർക്കാർ രൂപീകരിക്കുമെന്നും ലൈംഗികാതിക്രമക്കേസ് പ്രതിയായ ബ്രിജ് ഭൂഷൺ പറഞ്ഞു. ബ്രിജ്ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ഗുസ്തി താരങ്ങൾ ഒരുങ്ങുന്നതിനിടെയാണ് പുതിയ പരാമർശം.

യു.പിയിലെ ബിഷ്ണോഹർപൂരിൽനിന്നാണ് റാലി ആരംഭിച്ചത്. റാലിയിൽ ബി.ജെ.പി പ്രവർത്തകർ ബ്രിജ്ഭൂഷന് വൻ സ്വീകരണമാണ് ഒരുക്കിയത്. മോദി സർക്കാരിന്റെ ഒമ്പതാം വാർഷികത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. ബ്രിജ്ഭൂഷണിനെ പുറത്താക്കാൻ പാർട്ടിക്കു മുകളിൽ സമ്മർദം വർധിച്ചു വരുന്നത്തിന് ഇടയിലാണ് ബ്രിജ് ഭൂഷൺ റാലി നടത്തുന്നത്.


TAGS :

Next Story