Quantcast

'നിയമത്തിന് മുമ്പിൽ കീഴടങ്ങും'; സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് സിദ്ദു

രണ്ടു തവണ വാദം കേട്ട കേസിൽ ഇനി പുനഃപരിശോധന ഹരജി നൽകാൻ കഴിയാത്തതിനാൽ സിദ്ദു ജയിലിൽ കഴിയേണ്ടി വരും

MediaOne Logo

Web Desk

  • Updated:

    2022-05-19 16:31:04.0

Published:

19 May 2022 9:52 AM GMT

നിയമത്തിന് മുമ്പിൽ കീഴടങ്ങും; സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് സിദ്ദു
X

ന്യൂഡൽഹി: വാഹനപകട കേസിൽ ജയിൽ ശിക്ഷ വിധിച്ച സുപ്രിംകോടതി മാനിക്കുന്നുവെന്നും നിയമത്തിന് മുമ്പിൽ കീഴടങ്ങുമെന്നും പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പി.സി.സി) പ്രസിഡൻറും എംഎൽഎയുമായ നവജ്യോത് സിങ് സിദ്ദു. 1987ൽ സിദ്ദുവിന്റെ വാഹനം ഇടിച്ച് ഒരാൾ മരിച്ച കേസുമായി ബന്ധപ്പെട്ട് ശിക്ഷ വിധിച്ച ശേഷം ട്വിറ്ററിലാണ് സിദ്ദുവിന്റെ പ്രതികരണം. ഒരുവർഷം തടവും പിഴയുമാണ് 33 കൊല്ലം മുമ്പുള്ള വാഹനപകട കേസിൽ കോടതി വിധിച്ചിരിക്കുന്നത്. ഐ.പി.സി 304 എ വകുപ്പ് പ്രകാരം കുറ്റകരമായ നരഹത്യാ കുറ്റം ചുമത്തണമെന്ന ഹരജിക്കാരുടെ ആവശ്യം ജസ്റ്റിസ് എ.എം ഖാൻവിൽക്കർ, എസ്.കെ കൗൾ എന്നിവരടങ്ങുന്ന ബെഞ്ച് സ്വീകരിച്ചില്ല. പിഴത്തുക സംബന്ധിച്ച് വിശദാംശങ്ങൾ വിധിപ്പകർപ്പ് ലഭിക്കാനുള്ള സാധ്യത കുറവാണ്. രണ്ടു തവണ വാദം കേട്ട കേസിൽ ഇനി പുനഃപരിശോധന ഹരജി നൽകാൻ കഴിയാത്തതിനാൽ സിദ്ദു ജയിലിൽ കഴിയേണ്ടി വരും. ക്യൂറേറ്റീവ് പെറ്റീഷനുമായി മുന്നോട്ടുപോകുകയെന്ന വഴിയാണ് ഇദ്ദേഹത്തിന് മുമ്പിലുള്ളത്.


കേസ് സംബന്ധിച്ച് വിശദീകരണം നൽകാൻ 58 കാരനായ സിദ്ദുവിന് കോടതി രണ്ടാഴ്ച സമയം നൽകിയിരുന്നു. 1988 ൽ നടന്ന റോഡപകടത്തിൽ ഒരാൾ മരണപ്പെട്ട കേസിൽ സിദ്ദുവിനെ കുറ്റവിമുക്തനാക്കിയ 2018 മേയിലെ വിധിയാണ് കോടതി പുനഃപരിശോധിക്കുകയായിരുന്നു. അപകടത്തിൽ പട്യാല സ്വദേശിയായ ഗുർനാം സിങ് മരണപ്പെട്ടിരുന്നു. റോഡിലുണ്ടായ തർക്കത്തിനിടെ സിദ്ദുവിന്റെ കൈ കൊണ്ട് തലയ്ക്ക് പരിക്കേറ്റ് ഇദ്ദേഹം തളർന്നുവീഴുകയായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭിഭാഷകനായ സിദ്ദാർഥ് ലുത്‌റ കേസിലെ വിധി പുനഃപരിശോധിക്കാനും ഗുരുതര കുറ്റങ്ങൾക്കുള്ള ശിക്ഷ നൽകാനും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിദ്ദുവിന് വേണ്ടി ഹാജരായ പി ചിദംബരം സംഭവത്തിന് കുറ്റകൃത്യ സ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടി. സംഭവം നടന്ന് വർഷങ്ങൾക്ക് ശേഷം ഉയർത്തുകൊണ്ടുവരുന്നത് ചോദ്യം ചെയ്തു.


നേരത്തെ പഞ്ചാബ് ആൻഡ് ഹരിയാന ഹൈകോടതി സിദ്ദുവിന് വിധിച്ച മൂന്നു വർഷം തടവ് സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. തുടർന്ന് മുതിർന്ന പൗരന് അപകടമുണ്ടാക്കിയെന്ന് കണ്ടെത്തിയ കോടതി 1000 രൂപ പിഴ ഈടാക്കിയിരുന്നു. പിന്നീട് 2008 സെപ്തംബറിൽ ഇരയുടെ കുടുംബ സമർപ്പിച്ച പുനഃപരിശോധന ഹരജി കോടതി സ്വീകരിക്കുകയും സിദ്ദുവിന് നോട്ടീസ് അയക്കുകയും ചെയ്യുകയായിരുന്നു.


will Obey the law: Navjot Sing sidhu

TAGS :

Next Story