Quantcast

മങ്കടയിൽ എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചു; എൽഡിഎഫ് സ്ഥാനാർഥിയെ പിന്തുണക്കാൻ സാധ്യത

എസ്ഡിപിഐ സംസ്ഥാന സമിതി അം​ഗം ഡോ.സി.എച്ച് അഷ്റഫ് ആയിരുന്നു സ്ഥാനാർഥി

MediaOne Logo

Web Desk

  • Updated:

    2026-03-26 14:45:59.0

Published:

26 March 2026 7:35 PM IST

മങ്കടയിൽ എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചു; എൽഡിഎഫ് സ്ഥാനാർഥിയെ പിന്തുണക്കാൻ സാധ്യത
X

മലപ്പുറം: മലപ്പുറം മങ്കടയിൽ എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കുന്നത്ത് മുഹമ്മദിനെ പിന്തുണക്കാൻ സാധ്യത. എസ്ഡിപിഐ സംസ്ഥാന സമിതി അം​ഗം ഡോ.സി.എച്ച് അഷ്റഫ് ആയിരുന്നു സ്ഥാനാർഥി.

നേരത്തെ രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിൽ മഞ്ചേശ്വം മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർഥിയെയും പിൻവലിച്ചിരുന്നു. സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന കെ.എം അഷ്റഫ് പത്രിക പിൻവലിക്കുകയും ജില്ലാ ഭാരവാഹിത്വം രാജിവെക്കുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് പത്രിക പിൻവലിച്ചത്. യുഡിഎഫും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിത്വം ബിജെപിക്കാണ് ഗുണം ചെയ്യുകയെന്ന് വ്യാപക വിമര്‍ശനമുണ്ടായിരുന്നു. ഇതിനൊടുവിലാണ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത്.

TAGS :

Next Story