Quantcast

പാരസെറ്റമോള്‍ ഗുളികക്കുള്ളില്‍ കമ്പികഷണം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി

ഗുളികയുടെ വിതരണം എവിടെ നിന്നെന്ന് ഉള്‍പ്പെടെ പരിശോധിക്കും

MediaOne Logo

Web Desk

  • Published:

    18 Jun 2025 6:17 PM IST

പാരസെറ്റമോള്‍ ഗുളികക്കുള്ളില്‍ കമ്പികഷണം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി
X

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് പാരസെറ്റമോള്‍ ഗുളികക്കുള്ളില്‍ കമ്പികഷണം കണ്ടെത്തിയ സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഡിഎംഒയുടെ നിര്‍ദേശ പ്രകാരം മണ്ണാര്‍ക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തും. ഗുളികയുടെ വിതരണം എവിടെ നിന്ന്, സ്റ്റോക്ക് ഉള്‍പ്പെടെ കാര്യങ്ങള്‍ പരിശോധിക്കും.

മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്നും പ്രദേശവാസിയായ ആസിഫിന്റെ മകനായി വാങ്ങിച്ച പാരസെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. കുട്ടിക്ക് മരുന്ന് നല്‍കാനായി മരുന്ന് പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. ഇത് അനുസരിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മണ്ണാര്‍ക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ പരിശോധന നടത്തും. ഗുളികയുടെ വിതരണം എവിടെ നിന്നെന്ന് ഉള്‍പ്പെടെ പരിശോധിക്കും . വിഷയത്തില്‍ കുടുംബവും , മണ്ണാര്‍ക്കാട് നഗരസഭയും പരാതി നല്‍കിയിരുന്നു.

TAGS :

Next Story