Quantcast

മാല വിഴുങ്ങിയതിന് പിടിയിലായി, സ്‌കാനിങ്ങിൽ യുവതിയുടെ വയറ്റിൽ കമ്മലും; തൊണ്ടിമുതലിനായി നാലു ദിവസമായി പൊലീസിന്‍റെ കാത്തിരിപ്പ്

മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രതിയെ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2026-02-15 06:05:30.0

Published:

15 Feb 2026 11:30 AM IST

മാല വിഴുങ്ങിയതിന് പിടിയിലായി, സ്‌കാനിങ്ങിൽ യുവതിയുടെ വയറ്റിൽ കമ്മലും; തൊണ്ടിമുതലിനായി നാലു ദിവസമായി പൊലീസിന്‍റെ  കാത്തിരിപ്പ്
X

കോഴിക്കോട്: സ്വര്‍ണമാല വിഴുങ്ങിയ മോഷ്ടാവിനെക്കൊണ്ട് വട്ടംചുറ്റി പൊലീസ്.മലപ്പുറം മഞ്ചേരിയിലാണ് സംഭവം നടന്നത്. തൊണ്ടിമുതലിനായി നാലു ദിവസമായി പൊലീസ് കാത്തിരിക്കുകയാണ്. മഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞിന്‍റെ മൂന്നര ഗ്രാം സ്വര്‍ണമാല നിലമ്പൂർ പാലേമാട് കല്ലൻ കുന്നൻ സമീന വിഴുങ്ങിയത്. ആശുപത്രയിലെത്തിയിലുള്ളവര്‍ പിടികൂടിയപ്പോഴാണ് യുവതി മാല വിഴുങ്ങിയത്. പിന്നീട് യുവതിയെ പൊലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനില്‍ വെച്ച് മാല പുറത്ത് വരാന്‍ കാത്തിരുന്നെങ്കിലും നടന്നില്ല.

ഒടുവിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് സ്കാനിങ് നടത്തിയത്. ഇതില്‍ മാലക്കൊപ്പം മറ്റൊരു കമ്മല്‍ കൂടി കണ്ടെത്തിയതോടെ പൊലീസ് വെട്ടിലാകുകയായിരുന്നു. കമ്മല്‍ എവിടെ നിന്ന് മോഷ്ടിച്ചതാണെന്നത് സമീനയും പറയുന്നില്ല.ഇതോടെ ഇത് ആരുടെ കമ്മലാണെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കേണ്ട അവസ്ഥയിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രതിയെ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. സമീന പൊലീസിൻ്റെ നിരീക്ഷണത്തിൽ തുടരുകയാണ്.

TAGS :

Next Story