Quantcast

പ്രണയാഭ്യർത്ഥന നിരസിച്ചു; യുവതിയെ റോഡിൽ വലിച്ചിഴച്ചു മർദ്ദിച്ച് ഇൻസ്റ്റാഗ്രാം സുഹൃത്ത്, ദൃശ്യങ്ങൾ പുറത്ത്

യുവതിയുടെ തലയിലും പുറത്തും ഇയാൾ ക്രൂരമായി മർദ്ദിച്ചു

MediaOne Logo

Web Desk

  • Published:

    24 Dec 2025 4:03 PM IST

പ്രണയാഭ്യർത്ഥന നിരസിച്ചു; യുവതിയെ റോഡിൽ വലിച്ചിഴച്ചു മർദ്ദിച്ച് ഇൻസ്റ്റാഗ്രാം സുഹൃത്ത്, ദൃശ്യങ്ങൾ പുറത്ത്
X

ബെംഗളൂരു: ബെംഗളൂരുവിൽ പ്രണയാഭ്യർത്ഥന വിസമ്മിതിച്ചിനെ തുടർന്ന് 21കാരിയെ ഇൻസ്റ്റാ​ഗ്രാം സുഹൃത്ത് ആക്രമിച്ചു. ഡിസംബർ 22 ന് ഉച്ചയ്ക്കാണ് സംഭവം.ഒരു സ്കൂട്ടിയുടെ അരികിൽ യുവതി നിൽക്കുന്നതും, പ്രതി ഒരു കാറിൽ സ്ഥലത്തെത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പ്രതി യുവതിയുടെ പേഴ്സ് ബലമായി പരിശോധിക്കുന്നതിനും തുടർന്ന് സ്പർശിക്കുന്നതിനും ദൃശ്യങ്ങളിൽ കാണാം.

ഇയാൾ യുവതിയുടെ തലയിലും പുറത്തും അടിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവസ്ഥലത്ത് രണ്ടോ മൂന്നോ പേർ ഉണ്ടായിരുന്നിട്ടും, ഇവരെ സഹായിക്കാൻ ആരും ഇടപെട്ടില്ല.

പെൺകുട്ടിയുടെ ഇൻസ്റ്റാ​ഗ്രാം സുഹൃത്തായ നവീൻ കുമാറാണ് പ്രതി എന്ന് തിരിച്ചറിഞ്ഞു. എഫ്ഐആർ പ്രകാരം, 2024 ൽ ഇൻസ്റ്റാഗ്രാം വഴി നവീനും ഇരയും പരിചയപ്പെട്ടു, ഫോൺ കോളുകളിലൂടെയും മെസേജകളിലൂടെയും പതിവായി ബന്ധം പുലർത്തി. കാലക്രമേണ, നവീൻ യുവതിയെ പ്രണയ ബന്ധത്തിലേക്ക് കടക്കാൻ സമ്മർദ്ദം ചെലുത്താൻ തുടങ്ങി, എന്നാൽ യുവതി അത് എതിർത്തു.

ഇതിൻ്റെ പ്രതികാരം എന്നോളും ഡിസംബർ 22 ന്, നവീൻ തന്റെ കാറിൽ സ്ത്രീയുടെ പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലത്തേക്ക് പോവുകയും ആക്രമിക്കുകയും ചെയ്തു. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു.

TAGS :

Next Story