Quantcast

മലപ്പുറം തിരൂരിൽ സ്ത്രീയെ വായ് മൂടിക്കെട്ടി മർദിച്ച് സ്വർണം കവർന്നു

ദേഹത്തുണ്ടായിരുന്ന മൂന്ന് പവൻ സ്വർണാഭരണമാണ് കവർന്നത്

MediaOne Logo

Web Desk

  • Published:

    8 May 2024 1:46 PM IST

woman beaten and robbed of gold
X

തിരൂർ: മലപ്പുറം തിരൂരിൽ സ്ത്രീയെ വായ് മൂടിക്കെട്ടി മർദിച്ച് സ്വർണം കവർന്നു. പള്ളക്കളം സ്വദേശി കുന്തനകത്ത് രാധയുടെ സ്വർണാഭരണമാണ് കവർന്നത്. പരിക്കേറ്റ രാധയെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹത്തുണ്ടായിരുന്ന മൂന്ന് പവൻ സ്വർണാഭരണമാണ് കവർന്നത്. സംഭവത്തിൽ പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. നേരത്തെ 250 പവൻ സ്വർണമോഷണം നടന്ന വീടിന്റെ സമീപത്ത് തന്നെയാണ് മോഷണം നടന്നിരിക്കുന്നത്. വളയും മാലയുമാണ് മോഷ്ടിച്ചത്. രണ്ടംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് പരിക്കേറ്റ രാധ പറഞ്ഞത്.



TAGS :

Next Story