Quantcast

കൊല്ലത്ത് സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

തീ കൊളുത്തിയ ഷിബു ഇന്നലെ മരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    10 Nov 2024 4:42 PM IST

Woman dies after friend sets her on fire
X

കൊല്ലം: കൊല്ലത്ത് സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. അഴീക്കൽ സ്വദേശി ഷൈജാമോൾ ആണ് മരിച്ചത്. സുഹൃത്തായ ഷിബു ചാക്കോയാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. പൊള്ളലേറ്റ ഷിബു ഇന്നലെ മരിച്ചിരുന്നു.

നാല് വർഷമായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഷിബു നിരവധി കേസുകളിൽ പ്രതിയായിരുന്നു. കഴിഞ്ഞ ​​ദിവസമാണ് കരുനാ​ഗപ്പള്ളി അഴീക്കലിൽ സംഭവമുണ്ടായത്. ആ സമയം തന്നെ രണ്ട് പേർക്കും 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.

TAGS :

Next Story