Quantcast

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം; ഭർത്താവിന് ഗുരുതര പരിക്ക്

മൃതദേഹം കാട്ടിൽ നിന്നും പുറത്തെടുക്കാൻ സാധിച്ചിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2024-03-28 10:42:08.0

Published:

28 March 2024 4:10 PM IST

Elephant attack, wayanad,
X

വയനാട്: വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. പരപ്പൻപ്പാറ കോളനി സ്വദേശികളായ മിനി ദമ്പതികളെ കാട്ടിൽ തേനെടുക്കാൻ പോകവെ കാട്ടാന ആക്രമിക്കുകയായിരുന്നു. മിനി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാലിനും നെഞ്ചിനും ഗുരുതര പരിക്കുകളോടെ സുരേഷിനെ മലപ്പുറം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഉൾവനമായതിനാൽ മിനിയുടെ മൃതദേഹം പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ല. മിനിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്കോ മഞ്ചേരി മെഡിക്കൽ കോളജിലേക്കോ മാറ്റും. വയനാട് ജില്ലയിൽ ഉൾപ്പെട്ട പ്രദേശമാണെങ്കിലും കാടിനുള്ളിലൂടെ പുറത്തേക്ക് കടക്കുന്നത് ദുർഘടമായതിനാലാണ് മലപ്പുറത്തെ ആശുപത്രികളെ സമീപിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസമാണ് ഇരുവരും കാട്ടിലേക്ക് തേനെടുക്കാനായി പ്രവേശിച്ചത്.

TAGS :

Next Story