Quantcast

തിരുവനന്തപുരത്ത് സ്ത്രീയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കേസിൽ യുവതിയുടെ മുൻ ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    25 Jun 2024 5:17 PM IST

Woman found dead in Thiruvananthapuram
X

തിരുവനന്തപുരം: മണികണ്ഠേശ്വരത്ത് സ്ത്രീയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുൻ ഭർത്താവ് യുവതിയെ വീട്ടിലെത്തി ആക്രമിച്ചുവെന്നും നഗ്ന ദൃശ്യങ്ങൾ സുഹൃത്തിന് അയച്ചുകൊടുത്തെന്നും ബന്ധുക്കൾ ആരോപിച്ചു. കേസിൽ യുവതിയുടെ മുൻ ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. മുൻ ഭർത്താവിന്റെ ഭാ​ഗത്തുനിന്നുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി വിവാഹമോചനം നേടിയത്. തുടർന്ന് മകളുടെ കൂടെ താമസിച്ച് വരുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ഇവരും ഭർത്താവും തമ്മിൽ വഴക്കുണ്ടായിരുന്നു. തുടർന്നാണ് ഇന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും ബന്ധുക്കളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് വട്ടിയൂർക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

TAGS :

Next Story