Quantcast

കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കുത്തിക്കൊന്നു; ജീവനക്കാരന്‍ പിടിയില്‍

ചങ്ങനാശ്ശേരി സ്വദേശിനിയാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2023-08-10 01:34:22.0

Published:

10 Aug 2023 6:58 AM IST

woman killed at hotel room in kochi
X

കൊച്ചി: എറണാകുളം കലൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശ്ശേരി സ്വദേശി രേഷ്മ (22) ആണ് കൊല്ലപ്പെട്ടത്. കലൂരിലെ പൊറ്റക്കുഴിയിലാണ് സംഭവം. ഹോട്ടലിന്‍റെ കെയർ ടേക്കർ നൗഷിദിനെ എറണാകുളം നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം. രേഷ്മയ്ക്ക് കഴുത്തിന് പുറകിലാണ് കുത്തേറ്റത്. സംഭവ സ്ഥലത്തു തന്നെ മരണം സംഭവിച്ചു. ഹോട്ടലിലെ മറ്റൊരു ജീവനക്കാരനാണ് യുവതിക്ക് കുത്തേറ്റ വിവരം പൊലീസിനെ അറിയിച്ചത്.

യുവതിയും പ്രതിയും പരിചയക്കാരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലെ തര്‍ക്കത്തിനു പിന്നാലെയായിരുന്നു കൊലപാതകമെന്നാണ് സൂചന. പിടിയിലായ നൗഷിദ് പരസ്പരവിരുദ്ധമായ മൊഴിയാണ് നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു.



TAGS :

Next Story