Quantcast

പൊലീസ് സ്റ്റേഷനില്‍ വെച്ച് യുവതിയുടെ കഴുത്തിന് കുത്തി; പ്രതി പിടിയില്‍

എസ്എച്ച്ഒയുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് അക്രമണം നടത്തിയത്

MediaOne Logo

Web Desk

  • Published:

    30 Jan 2026 1:23 PM IST

പൊലീസ് സ്റ്റേഷനില്‍ വെച്ച് യുവതിയുടെ കഴുത്തിന് കുത്തി; പ്രതി പിടിയില്‍
X

തിരുവനന്തപുരം: കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ പരാതിക്കാരിയെ അപായപ്പെടുത്താൻ ശ്രമം. പരാതിക്കാരിയെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. സംഭവത്തിൽ പ്രതി മുഹമ്മദ് ഖാനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. എസ്എച്ച്ഒ ഇരുവരോടും സംസാരിച്ചുക്കൊണ്ടിരിക്കവേയാണ് സംഭവം. പെരുങ്കുളം സ്വദേശിയായ യുവതിയും മുഹമ്മദ് ഖാനും ഒരുമിച്ചായിരുന്നു താമസം.ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്.

കുറച്ച് കാലങ്ങളായി പ്രതി യുവതിയെയും കുഞ്ഞിനെയും നോക്കാതായെന്നാണ് യുവതിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് എസ്എച്ച്ഒ രണ്ടുപേരെയും വിളിച്ചിരുത്തി സംസാരിക്കുന്നതിനിടെ പ്രതി ആക്രമിക്കുകയായിരുന്നു. ബാഗില്‍ നിന്ന് കത്തിയെടുത്ത് യുവതിയുടെ കഴുത്തിന് കുത്തുകയായിരുന്നു. പൊലീസുകാരുടെ സമയോചിത ഇടപെടലിലൂടെ പ്രതിയെ കീഴ്‍പ്പെടുത്തി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


TAGS :

Next Story