തിരുവനന്തപുരം കഠിനംകുളത്ത് യുവതി കുത്തേറ്റ് മരിച്ചു; ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനായി തിരച്ചിൽ
വെഞ്ഞാറമൂട് സ്വദേശി ആതിരയാണ് മരിച്ചത്.

തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കുത്തേറ്റ് മരിച്ച നിലയിൽ. കായംകുളം സ്വദേശി ആതിരയാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആതിരയുടെ ഭർത്താവ് ക്ഷേത്രത്തിൽനിന്ന് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആതിരയുടെ സ്‌കൂട്ടറും സംഭവസ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്.
ആതിരയുടേത് കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ആതിര ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പൊലീസ് തിരച്ചിൽ തുടങ്ങി. കൊലക്കുശേഷം യുവാവ് രക്ഷപ്പെട്ടത് ആതിരയുടെ സ്‌കൂട്ടറുമായാണെന്ന് പോലീസ് പറഞ്ഞു.
യുവാവ് രണ്ടുദിവസം മുമ്പ് സ്ഥലത്ത് എത്തിയിരുന്നതായി സൂചനയുണ്ട്. വീടിന്റെ മതിൽ ചാടിയാണ് അക്രമി വീട്ടിനുള്ളിലേക്ക് കയറിയതെന്ന് പൊലീസ് പറഞ്ഞു. രാവിലെ എട്ടരക്ക് മകനെ സ്‌കൂളിൽ പറഞ്ഞയച്ചപ്പോൾ ആതിര വീട്ടിൽ ഉണ്ടായിരുന്നതായാണ് വിവരം.
Next Story
Adjust Story Font
16

