ചാലിപ്പുഴയില്‍ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു;യുവാവിനായി തിരച്ചില്‍ തുടരുന്നു

വിനോദസഞ്ചാരത്തിനെത്തിയ നാലംഗസംഘമാണ് ഒഴുക്കില്‍പ്പെട്ടത്. ഇവര്‍ പുഴയിലിറങ്ങിയപ്പോള്‍ പെട്ടന്ന് മലവെള്ളപ്പാച്ചിലുണ്ടാവുകയും ആയിഷയും അന്‍സാറും ഒഴുക്കില്‍പ്പെടുകയുമായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-07-01 13:53:00.0

Published:

1 July 2021 1:53 PM GMT

ചാലിപ്പുഴയില്‍ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു;യുവാവിനായി തിരച്ചില്‍ തുടരുന്നു
X

കോടഞ്ചേരി ചെമ്പുകടവില്‍ ചാലിപ്പുഴയില്‍ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് സ്വദേശി ആയിഷയാണ് മരിച്ച്. ഒഴുക്കില്‍പ്പെട്ട അന്‍സാര്‍ എന്ന യുവാവിനായി തിരച്ചില്‍ തുടരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്.

വിനോദസഞ്ചാരത്തിനെത്തിയ നാലംഗസംഘമാണ് ഒഴുക്കില്‍പ്പെട്ടത്. ഇവര്‍ പുഴയിലിറങ്ങിയപ്പോള്‍ പെട്ടന്ന് മലവെള്ളപ്പാച്ചിലുണ്ടാവുകയും ആയിഷയും അന്‍സാറും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു.

വനമേഖലയില്‍ മഴപെയ്തതിനെ തുടര്‍ന്ന് പെട്ടന്നാണ് പുഴയില്‍ ജലനിരപ്പുയര്‍ന്നത്. നീന്തിരക്ഷപ്പെട്ടവരാണ് നാട്ടുകാരെ വിവരമറിയിച്ചത്. കോടഞ്ചേരി പൊലീസും മുക്കം ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

TAGS :

Next Story