മുഖ്യമന്ത്രിയുടെ ഓഫീസിന് ഇഷ്ടപ്പെട്ടില്ല; സ്ത്രീ സൗജന്യ യാത്രയുടെ ലോഗോ ഇന്ന് പ്രകാശനം ചെയ്യില്ല
ഇന്ന് രാവിലെ 8.30നാണ് പദ്ധതിയുടെ ഉദ്ഘാടനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്രയുടെ ലോഗോ ഇന്നത്തെ ഉദ്ഘാടന ചടങ്ങിൽ പ്രകാശനം ചെയ്യില്ല.സി-ഡിറ്റ് തയ്യാറാക്കിയ ലോഗോയ്ക്ക് അനുമതി ലഭ്യമായില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന് ലോഗോ ഇഷ്ടപ്പെടാത്തതാണ് കാരണം.
ഇന്ന് രാവിലെ 8.30നാണ് പദ്ധതിയുടെ ഉദ്ഘാടനം. തിരുവനന്തപുരം തമ്പാനൂര്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആദ്യ യാത്രയില്‍ വനിതകള്‍ക്കൊപ്പം ബസില്‍ മുഖ്യമന്ത്രിയും സഞ്ചരിക്കും. എൽഡിഎഫ് എംഎൽഎമാരും കെഎസ്ആര്‍ടിസിയിലെ സിഐടിയു യൂണിയനും പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കും.
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 9മത്തെ സംസ്ഥാനമായി കേരളം മാറും. കെഎസ്ആര്‍ടിസിയുടെ 3125 ഓര്‍ഡിനറി ബസുകളില്‍ പ്രായഭേദന്യേ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. ബസുകള്‍ തിരിച്ചറിയാനായി പ്രിയദര്‍ശിനി സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്. രാവിലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷമേ ബസുകളില്‍ സൗജന്യ യാത്ര ആരംഭിക്കൂ.
Adjust Story Font
16

