Quantcast

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് വീണ് തൊഴിലാളി കിണറ്റിൽ കുടുങ്ങി

40 അടിയോളം താഴ്ചയിലാണ് തൊഴിലാളി കുടുങ്ങിക്കിടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-07-08 07:17:41.0

Published:

8 July 2023 12:45 PM IST

Worker trapped in well after landslide in Thiruvananthapuram
X

തിരുവനന്തപുരം: മുക്കോലയിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി കിണറ്റിൽ കുടുങ്ങി. കിണർ വൃത്തിയാക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ മഹാരാജനാണ് കുടുങ്ങിയത്. രാവിലെ രണ്ടുപേർ ജോലി ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപ്പോൾ കൂട്ടത്തിലുള്ളയാൾക്ക്‌ രക്ഷപ്പെടാനായെങ്കിലും മഹാരാജൻ കുടുങ്ങുകയായിരുന്നു. 40 അടിയോളം താഴ്ചയിലാണ് ഇദ്ദേഹം കുടുങ്ങിക്കിടക്കുന്നത്. ദേഹത്ത് മണ്ണ് വീണ് കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ശ്രമകരമാണ്. 4 ഫയർഫോഴ്‌സ് യൂണിറ്റാണ് ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നത്. വീണ്ടും മണ്ണ് ഇടിയുന്നതിനാൽ മണ്ണു മാന്തി ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം സാധ്യമല്ലെന്നാണ് അധികൃതർ പറയുന്നത്.

80 അടിയോളം ആഴമുള്ള കിണറ്റിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. അഞ്ച് തൊഴിലാളികളാണ് കിണർ പണിക്കായെത്തിയിരുന്നത്.


Worker trapped in well after landslide in Thiruvananthapuram

TAGS :

Next Story