മുഖത്തും തലക്കും വടികൊണ്ട് അടിച്ചു, കാല് പിടിച്ച് മാപ്പ് പറയിപ്പിച്ചു; കല്‍പ്പറ്റയില്‍ പതിനാറുകാരന് ക്രൂരമര്‍ദനം
സീനിയർ വിദ്യാർഥിയോട് മോശമായി സംസാരിച്ചുവെന്ന് ആരോപിച്ചാണ് ക്രൂരമർദനം

വയനാട്: വയനാട് കല്‍പ്പറ്റയില്‍ 16 വയസുകാരന് ക്രൂരമര്‍ദനം. ഫോണ്‍ വിളിച്ചുവരുത്തിയാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. മുഖത്തും തലക്കും പുറത്തും വടികൊണ്ട് അടിക്കുന്നതും കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ കല്‍പ്പറ്റ പൊലീസ് കേസെടുത്തു. തടഞ്ഞ് വെച്ച് മര്‍ദിച്ചെന്ന കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.
സീനിയര്‍ വിദ്യാര്‍ഥികളിലൊരാളെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ പതിനാറുകാരനെ മര്‍ദിച്ചതെന്നാണ് പ്രാഥമിക വിവരം. മര്‍ദനത്തില്‍ ക്രൂരമായി പരിക്കേറ്റ വിദ്യാര്‍ഥി കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൈക്കും മുഖത്തും തലക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ വിവരമറിഞ്ഞ് പിതാവ് നല്‍കിയ പരാതിയിലാണ് കല്‍പ്പറ്റ പൊലീസ് കേസെടുത്തത്.
Adjust Story Font
16

