Quantcast

യോഗ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

വെല്ലിങ്ടൺ ഐലൻഡിലെ ആർ.എൻ.എ.എസ് ക്വാട്ടേഴ്‌സിൽ താമസിക്കുന്ന അജിത്ത് (38) ആണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്.

MediaOne Logo

Web Desk

  • Published:

    9 Sept 2023 6:08 PM IST

Yoga teacher arrested in pocso case
X

കൊച്ചി: യോഗ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ. വെല്ലിങ്ടൺ ഐലൻഡിലെ ആർ.എൻ.എ.എസ് ക്വാട്ടേഴ്‌സിൽ താമസിക്കുന്ന അജിത്ത് (38) ആണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്. മുളവുകാട് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ താത്കാലിക യോഗ അധ്യാപകനായി ജോലി ചെയ്തു വരുന്ന പ്രതി, യോഗ ക്ലാസ്സിൽ പങ്കെടുത്ത പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മുളവുകാട് എസ്.എച്ച്.ഒ മഞ്ജിത് ലാലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനേഖ് എൻ.ജെ, എൽദോ എ.കെ, പൊലീസുകാരായ രാജേഷ്, തോമസ് ജോർജ്, അരുൺ ജോഷി, രേഷ്മ എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

TAGS :

Next Story