Quantcast

'യങ് ഡെമോക്രാറ്റ്‌സ്'; യുവജന സംഘടനയുമായി എസ്ഡിപിഐ, പ്രഖ്യാനം മംഗളൂരുവിൽ നടന്ന ദേശീയ പ്രതിനിധി സഭയിൽ

കര്‍ണാടകയിലെ മംഗളൂരുവില്‍ നടന്ന ദേശീയ പ്രതിനിധി സഭയിലാണ് യുവജന സംഘടന പ്രഖ്യാപിച്ചത്

MediaOne Logo

റിഷാദ് അലി

  • Updated:

    2026-01-21 12:17:27.0

Published:

21 Jan 2026 5:27 PM IST

യങ് ഡെമോക്രാറ്റ്‌സ്; യുവജന സംഘടനയുമായി എസ്ഡിപിഐ, പ്രഖ്യാനം മംഗളൂരുവിൽ നടന്ന ദേശീയ പ്രതിനിധി സഭയിൽ
X

മംഗളൂരു: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) യുവജന സംഘടന പ്രഖ്യാപിച്ചു. ‘യങ് ഡെമോക്രാറ്റ്‌സ്’ (YOUNG DEMOCRATS) എന്നാണ് സംഘടനയ്ക്ക് പേരിട്ടിരിക്കുന്നത്.

കര്‍ണാടകയിലെ മംഗളൂരുവില്‍ നടന്ന ദേശീയ പ്രതിനിധി സഭയിലാണ് യുവജന സംഘടന പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് മുഹമ്മദ് ഷഫിയാണ് പ്രഖ്യാപനം നടത്തിയത്.

പാര്‍ട്ടിയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ലാണ് യുവജന സംഘടനാ പ്രഖ്യാപനം. നിലവില്‍ സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍ ഇന്ത്യ മൂവ്‌മെന്റും ട്രേഡ് യൂനിയന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന എസ്ഡിടിയുമാണ് എസ്ഡിപിഐയുമായി ബന്ധപ്പെട്ട ബഹുജന സംഘടനകള്‍.

രാജ്യവ്യാപകമായി പാർട്ടി കൈവരിച്ച വളർച്ചയുടെയും ജനസ്വാധീനത്തിന്റെയും അടുത്ത ഘട്ടമെന്ന നിലയിലാണ് യുവജന പ്രസ്ഥാനത്തിന്റെ രൂപീകരണത്തെ പാർട്ടി നേതൃത്വം കാണുന്നത്. 2009ൽ എസ്ഡിപിഐ രൂപീകൃതമായതിന് ശേഷം 17 വർഷങ്ങൾ പിന്നിടുമ്പോഴാണ് പാർട്ടി ഒരു യുവജന വിഭാഗത്തിന് രൂപം നൽകുന്നത്.

അതേസമയം എസ്ഡിപിഐ ദേശീയ പ്രസിഡന്റായി വീണ്ടും എം.കെ ഫൈസിയെ തെരഞ്ഞെടുത്തു.

TAGS :

Next Story