എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിക്കെതിരെ അതിക്രമം; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം കീഴാരൂർ സ്വദേശി സജീവിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്

എറണാകുളം: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിക്കെതിരെ അതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കീഴാരൂർ സ്വദേശി സജീവിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് കേസിനാനാസ്പദമായ സംഭവമുണ്ടായത്.
പൂനെ-കന്യാകുമാരി എക്സ്പ്രസിൽ തൃശൂരിലേക്ക് പോകാൻ എത്തിയതായിരുന്നു പെൺകുട്ടി. പ്ലാറ്റ്ഫോമിൽ വച്ചാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ ശക്തമായി പ്രതികരിച്ച പെൺകുട്ടി യുവാവിൻ്റെ ദൃശ്യങ്ങൾ അടക്കം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
ദൃശങ്ങൾ തെളിവായതോടെ പ്രതിയെ പിടികൂടലും പൊലീസിന് എളുപ്പമായി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതി സജീവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Next Story
Adjust Story Font
16

