എസ്ഐആർ വിവരശേഖരണത്തിനെന്ന വ്യാജേന സ്ത്രീവേഷം ധരിച്ചെത്തി മാല പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ
പൂളമംഗലം സ്വദേശി സാക്കിർ ( 33) ആണ് പിടിയിലായത്

- Published:
31 Jan 2026 10:43 PM IST

മലപ്പുറം: മലപ്പുറം ആതവനാട് പട്ടാപ്പകൽ സ്ത്രീവേഷം ധരിച്ചെത്തി മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. എസ്‌ഐആർ വിവരം ശേഖരിക്കാനെന്ന വ്യാജേന സ്ത്രീവേഷം ധരിച്ച് എത്തിയായിരുന്നു മോഷണം. പൂളമംഗലം സ്വദേശി സാക്കിർ ( 33) ആണ് പിടിയിലായത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിൽ മോഷണം നടന്നത്. സാരിയുടുത്തായിരുന്നു സാക്കിർ എത്തിയത്. തുടർന്ന് എസ്‌ഐആർ പരിശോധനയ്‌ക്കെന്ന് പറഞ്ഞ് ഹംസ ഹാജിയുടെ ഭാര്യയോട് ഇയാൾ ആധാർ കാർഡ് ആവശ്യപ്പെട്ടു.
കാർഡ് എടുക്കാനായി നഫീസ വീടിന് അകത്തേയ്ക്ക് കയറി. തൊട്ടുപിന്നാലെ സാക്കിറും വീട്ടിലേയ്ക്ക് കയറുകയും നഫീസയെ ആക്രമിച്ച ശേഷം സ്വർണമാല കവരുകയുമായിരുന്നു. സാക്കിറിന്റെ ആക്രമണത്തിൽ നഫീസയുടെ കഴുത്തിന് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
Next Story
Adjust Story Font
16
