Quantcast

ബൈക്കുകൾ കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസിനടിയിലേക്ക് തെറിച്ചുവീണു; യുവാവിനു ദാരുണാന്ത്യം

കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ യുവാവ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    24 Sept 2024 11:00 PM IST

Young biker rider dies after falling under a KSRTC bus after a collision with another bike in Kottayam
X

ആല്‍ബിന്‍ തോമസ്

കോട്ടയം: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസിനടിയിലേക്ക് തെറിച്ചുവീണു യുവാവിനു ദാരുണാന്ത്യം. ബൈക്ക് യാത്രികനായ ഇടക്കുന്നം മുക്കാലി സ്വദേശി ആൽബിൻ തോമസ്(23) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ രാത്രി ഏഴോടെയായിരുന്നു അപകടം.

കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ആൽബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് ബസിനടിയിലേക്കു തെറിച്ചുവീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എതിരെ വന്ന ബൈക്കിൽ സഞ്ചരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി സാജിതിന് പരിക്കുണ്ട്.

Summary: Young biker rider dies after falling under a KSRTC bus after a collision with another bike in Kottayam's Kanjirappally

TAGS :

Next Story