Quantcast

ഇടുക്കി വണ്ടിപ്പെരിയാറിൽ യുവാവ് കുത്തേറ്റു മരിച്ചു

തേങ്ങാക്കൽ സ്വദേശി അശോകനാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    6 April 2024 8:45 AM IST

ഇടുക്കി വണ്ടിപ്പെരിയാറിൽ യുവാവ് കുത്തേറ്റു മരിച്ചു
X

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ യുവാവ് കുത്തേറ്റു മരിച്ചു. തേങ്ങാക്കൽ സ്വദേശി അശോകനാണ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. പ്രദേശവാസിയായ സുബീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അശോകനും സുഹൃത്തുക്കളും മദ്യപിക്കുന്നതിനിടെ സുബീഷുമായി വാക്കുതർക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ സുബീഷ് അശോകനെ ആയുധമുപയോഗിച്ച് കുത്തി. സുഹൃത്തുക്കൾ തന്നെയാണ് അശോകനെ ആശുപത്രിയിലെത്തിച്ചത്. സുബീഷ് അടക്കം മൂന്നുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

TAGS :

Next Story