Quantcast

കാസർകോട് റെയിൽവേ ട്രാക്കിൽ തീയിട്ടു, മരക്കഷ്ണം വെച്ച് തടസ്സമുണ്ടാക്കി; യുവാവ് അറസ്റ്റിൽ

പിടിയിലായ പ്രതി ജോജോ ഫിലിപ്പിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയമുള്ളതായി പൊലീസ്‌

MediaOne Logo

Web Desk

  • Updated:

    2025-04-18 12:25:32.0

Published:

18 April 2025 3:08 PM IST

കാസർകോട് റെയിൽവേ ട്രാക്കിൽ തീയിട്ടു, മരക്കഷ്ണം വെച്ച് തടസ്സമുണ്ടാക്കി; യുവാവ് അറസ്റ്റിൽ
X

കാസർകോട്: കാസർകോട് ബേക്കലിൽ റെയിൽവേ ട്രാക്കിൽ തീയിടുകയും മരക്കഷ്ണം വച്ച് തടസ്സമുണ്ടാക്കുകയും ചെയ്തയാൾ പിടിയിൽ. പത്തനംതിട്ട സ്വദേശി ജോജോ ഫിലിപ്പാണ് പിടിയിലായത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയമുള്ളതായി പൊലീസ്‌ പറ‍ഞ്ഞു.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ യുവാവ് ട്രാക്കിലൂടെ നടന്ന് കളനാട് റെയിൽവേ തുരങ്കത്തിൽ എത്തി. ഇരുട്ട് നിറഞ്ഞ തുരങ്കം കടക്കാൻ ഓലച്ചൂട്ട് കത്തിച്ചു. തുരങ്കം കടന്ന ശേഷം ചൂട്ട് റെയിൽവേ ട്രാക്കിനു സമീപത്ത് ഉപേക്ഷിച്ചു. സമീപത്തെ കാടിന് തീ പടർന്നു പിടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് തീയണച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ട്രാക്കിൽ കരിങ്കല്ല് നിരത്തി വച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ നേരത്തെയും സമാനരീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു.

TAGS :

Next Story