Quantcast

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചം​ഗ സംഘം കോഴിക്കോട്ട് പിടിയിൽ

അറസ്റ്റിലായ യുവാക്കളെ പിന്നീട് പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

MediaOne Logo

Web Desk

  • Published:

    30 Jun 2025 11:14 AM IST

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചം​ഗ സംഘം കോഴിക്കോട്ട് പിടിയിൽ
X

representative image

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചംഗ സംഘം കോഴിക്കോട് പിടിയില്‍.നമ്പരില്ലാത്ത കാറിൽ സഞ്ചരിച്ച അഞ്ചുപേരാണ് ഇന്നലെ രാത്രിയിൽ പിടിയിലായത്. മലപ്പുറം സ്വദേശികളെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം,വിശദമായ അന്വേഷണത്തില്‍ ഇവര്‍ ഇവൻ്റ് മാനേജ്മെൻ്റ് ജീവനക്കാരാണെന്ന് പൊലീസ് കണ്ടെത്തി. വേഗത്തിൽ പോകാൻ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ വന്നതെന്നാണ് പൊലീസ് നിഗമനം.കാറില്‍ നിന്ന് വാക്കിടോക്കിയും പൊലീസ് കണ്ടെത്തിയിരുന്നു.വാക്കി ടോക്കി ഇവൻ്റ് മാനേജ്മെൻ്റ് സംഘത്തിൻ്റേതെന്നും പൊലീസ് കണ്ടെത്തി.അറസ്റ്റിലായ യുവാക്കളെ പിന്നീട് പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.


TAGS :

Next Story