Quantcast

സ്കൂൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; കോഴിക്കോട്ട് 42 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

നാല് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ അടുത്തിടെയാണ് പ്രതി ജാമ്യത്തിലിറങ്ങിയത്

MediaOne Logo

Web Desk

  • Published:

    6 Feb 2026 9:15 AM IST

സ്കൂൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; കോഴിക്കോട്ട് 42 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
X

കോഴിക്കോട്: മുണ്ടിക്കൽ താഴം പട്ടാള മുക്കിൽ 42കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഓമശ്ശേരി സ്വദേശി പുറയിൽ ജംഷീർ ആണ് ഡാൻസാഫിന്റെ പിടിയിലായത്. ഒഡിഷയിൽ നിന്നും വില്പനക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്.

നേരത്തെ നാല് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്. വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചാണ് കഞ്ചാവ് കൊണ്ടുവന്നതാണെന്നാണ് പ്രതിയുടെ മൊഴി.കാറിന്‍റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പിടികൂടിയത്.


TAGS :

Next Story