നവകേരള സദസ് പരാജയമായതുകൊണ്ടാണ് സിഎം വിത്ത് മീ കോൾ സെന്റർ തുടങ്ങിയത്; യൂത്ത് കോൺഗ്രസ്
പരാതിപ്പെടാനായി കോൾ സെന്ററിലേക്ക് ഇന്നലെ മുതൽ വിളിച്ചിട്ടും കിട്ടുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ ആരോപിച്ചു

Photo|Special Arrangement
കോഴിക്കോട്: നവകേരളാ സദസ് പരാജയമായതുകൊണ്ടാണ് സിഎം വിത്ത് മീ കോൾ സെന്റർ തുടങ്ങിയതെന്ന വിമർശനുമായി യൂത്ത് കോൺഗ്രസ്. നവകേരളാ സദസിലെ പരാതികൾ പരിഹരിക്കാത്തതിനാലാണ് വീണ്ടും പരാതി പ്രളയം. സിഎം വിത്ത് മീ കോൾ സെന്ററിലേക്ക് പരാതിപ്പെടാനായി ഇന്നലെ മുതൽ വിളിച്ചിട്ടും കിട്ടുന്നില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ ആരോപിച്ചു.
വടകരയിൽ വെച്ച് കഴിഞ്ഞ മാസം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടാനാണ് ഇന്നലെ പല തവണ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ വി.പി ദുൽഖിഫിൽ സിഎം വിത്ത് മീ കോൾ സെന്ററിലേക്ക് വിളിച്ചത്. പലതവണയും കോൾ കണക്ടായില്ല. ഇടക്ക് മുഖ്യമന്ത്രിയുടെ ശബ്ദ ശന്ദേശം ലഭിച്ചെങ്കിലും തുടർന്നും കണക്ട് ചെയ്യാനായില്ല.
കോൾ സെന്ററിൽ നിരവധി കോളുകൾ വന്നിട്ടുണ്ടെന്നും അതിനെല്ലാം മറുപടി നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. മിസ്ഡ് കോളുകൾക്ക് തിരികെ വിളിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിചേർത്തു.
Adjust Story Font
16

