Quantcast

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം: ജാമ്യം ലഭിച്ചത് രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി കോൺഗ്രസ്

ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് ജയിൽ മോചിതരാകും

MediaOne Logo

Web Desk

  • Published:

    24 Jun 2022 4:19 AM GMT

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം:  ജാമ്യം ലഭിച്ചത് രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി കോൺഗ്രസ്
X

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ ജാമ്യം ലഭിച്ചത് രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി കോൺഗ്രസ്. ജാമ്യം ഉത്തരവിലെ കോടതി നിരീക്ഷണങ്ങൾ ഉയർത്തികാണിച്ചായിരിക്കും പ്രതിപക്ഷം ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുക.

വിമാനത്തിനകത്ത് നടന്ന പ്രതിഷേധ സമയത്ത് ഇ.പി ജയരാജൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും തള്ളിയിട്ടിരുന്നു. ജയരാജനെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന ചോദ്യമുയർത്തി വീണ്ടും പ്രതിഷേധ പരിപാടിയിലേക്ക് നീങ്ങാൻ തന്നെയാണ് കോൺഗ്രസിന്റെ ശ്രമം. അതുപോലെ പ്രതിപക്ഷ നേതാവിൻറെ വസതിയുടെ മതിൽ ചാടിക്കടന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുക്കാത്തതും നിസാര വകുപ്പുകൾ ചുമത്തി ജാമ്യം നൽകിയതും ചർച്ചയാക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.

അതേസമയം, ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് പുറത്തിറങ്ങും. ചോദ്യംചെയ്യൽ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഇന്നലെ ജയിലിലേക്ക് മടക്കി അയച്ചിരുന്നു. കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അരലക്ഷം രൂപയുടെ ബോണ്ട് നൽകണം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപെട്ടാലല്ലാതെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം. കേസിലെ മൂന്നാം പ്രതി സുനിത്ത് നാരായണന് കോടതി മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു.

TAGS :

Next Story