കെ.കെ രാഗേഷിനെ പ്രകീര്‍ത്തിച്ചുള്ള പോസ്റ്റ്; ദിവ്യ എസ്. അയ്യര്‍ക്കെതിരെ പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്
യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനാണ് പരാതി നൽകിയത്

കണ്ണൂർ: സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ രാഗേഷിനെ പ്രകീർത്തിച്ച് പോസ്റ്റിട്ട ദിവ്യ എസ്. അയ്യർ ഐഎഎസിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. ചീഫ് സെക്രട്ടറിക്കും, കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ പരാതി നൽകിയത്.
ദിവ്യ എസ്. അയ്യർ ഐഎഎസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് പരാതിയിൽ പറഞ്ഞു. ദിവ്യ എസ്. അയ്യരുടെ പോസ്റ്റ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്താന്‍ പാടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. രാഗേഷിനെ പുകഴ്ത്തിക്കൊണ്ടുള്ള ദിവ്യയുടെ പോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട 1968ലെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം അഞ്ചിന് എതിരാണെന്നും പരാതിയില്‍ കൂട്ടിച്ചേർത്തു.
വാർത്ത കാണാം:
Adjust Story Font
16

