Quantcast

'ഷാഫി പറമ്പിലിനെ ഭീഷണിപ്പെടുത്തി'; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി

യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി ദുല്‍കിഫിലാണ് പരാതി നല്‍കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2026-06-22 11:02:29

Published:

22 Jun 2026 4:24 PM IST

ഷാഫി പറമ്പിലിനെ ഭീഷണിപ്പെടുത്തി; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി
X

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബിനെതിരെ പരാതി. ഷാഫി പറമ്പില്‍ എംപി, പാറക്കല്‍ അബ്ദുല്ല എംഎല്‍എ എന്നിവരെ ഭീഷണിപ്പെടുത്തിയതില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി ദുല്‍കിഫിലാണ് പരാതി നല്‍കിയിരിക്കുന്നത്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ എസ്‌ഐടി അന്വേഷണം തടസപ്പെടുത്താനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. എസ്പി മെറിന്‍ ജോസഫിനാണ് പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനെതിരെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. റൂറല്‍ എസ്പിയുടെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്.

പ്രതിഷേധത്തിനിടെ നടത്തിയ പ്രസംഗത്തില്‍, ഷാഫി പറമ്പിലിനെയും പാറക്കല്‍ അബദുല്ലയെയും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന തരത്തില്‍ എം.മെഹബൂബ് സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതി.

ഇന്നലെ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനും കൊയിലാണ്ടി എംഎല്‍എയുമായ പ്രവീണ്‍ കുമാറും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടുമോ എന്ന ഭയമാണ് എം.മെഹബൂബിനെ കൊണ്ട് ഇത്തരത്തില്‍ സംസാരിപ്പിക്കുന്നതെന്നായിരുന്നു പ്രവീണ്‍ കുമാറിന്റെ പ്രതികരണം.

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും എസ്‌ഐടി അറസ്റ്റ് ചെയ്യുമെന്നും പ്രവീണ്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

TAGS :

Next Story