സഹപ്രവർത്തകനിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന മുൻ ജീവനക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്; റിപ്പോർട്ടർ ടിവിയുടെ ഓഫീസിൽ കരി ഓയിൽ ഒഴിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
ജീവനക്കാരിയുടെ ആരോപണത്തില്‍ ചാനല്‍ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു

തൃശൂർ: റിപ്പോർട്ടർ ടിവി യുടെ തൃശൂർ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം.ഓഫീസിൽ കരി ഓയിൽ ഒഴിച്ചു.സഹപ്രവർത്തകനിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന മുൻ ജീവനക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് പ്രതിഷേധം.
ഇന്ന് രാവിലെയാണ് പ്രതിഷേധം നടത്തിയത്.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡണ്ട് വിഷ്ണുചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ജീവനക്കാരിയുടെ ആരോപണത്തില്‍ നടപടിയെടുക്കണമെന്നും സംഭവത്തില്‍ ചാനല്‍ മൗനം പാലിക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിഷേധം നടത്തിയത്. ചാനലിന്‍റെ സ്വത്തില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ ടിവി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ചാനൽ ഓഫീസ് ആക്രമണത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
Next Story
Adjust Story Font
16

