Quantcast

'ആരാധകരെ ശാന്തരാകുവിൻ, പോരാട്ടം ആർഎസ്എസിനോടാണ്'; ഡിവൈഎഫ്‌ഐക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ്

'പോരാട്ടമാണ് ബദൽ, പൊറോട്ടയല്ല' എന്ന ബാനർ വെച്ചാണ് ഡിവൈഎഫ്‌ഐ രാഹുലിന്റെ യാത്രയെ പരിഹസിച്ചിരുന്നത്

MediaOne Logo

Web Desk

  • Published:

    28 Sept 2022 4:46 PM IST

ആരാധകരെ ശാന്തരാകുവിൻ, പോരാട്ടം ആർഎസ്എസിനോടാണ്; ഡിവൈഎഫ്‌ഐക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ്
X

മലപ്പുറം: രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്‌ഐ വെച്ച ബാനറിന് മറുപടിയുമായി യൂത്ത് കോൺഗ്രസ്. 'ആരാധകരെ ശാന്തരാകുവിൻ, പോരാട്ടം ആർഎസ്എസിനോടാണ്' എന്നാണ് യൂത്ത് കോൺഗ്രസിന്റെ മറുപടി. തീപിടിക്കുന്ന കാക്കി ട്രൗസറിനൊപ്പം പുക വരുന്ന ചുവന്ന ട്രൗസിറിന്റെ ചിത്രം കൂടി ചേർത്ത് യൂത്ത് കോൺഗ്രസ് നിലമ്പൂർ യൂണിറ്റാണ് ബാനർ വച്ചത്.

'പോരാട്ടമാണ് ബദൽ, പൊറോട്ടയല്ല' എന്ന ബാനർ വെച്ചാണ് ഡിവൈഎഫ്‌ഐ രാഹുലിന്റെ യാത്രയെ പരിഹസിച്ചിരുന്നത്. സിപിഎം ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫീസിൽ 'പൊറാട്ടയല്ല, പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്' എന്ന ബാനറും ഡിവൈഎഫ്‌ഐ ഉയർത്തിയിരുന്നു. എന്നാൽ, ഇഎംഎസിന്റെ പേരിലുള്ള ഓഫീസിൽ രാഹുലിനെ കാണാൻ സ്ത്രീകൾ അടക്കമുള്ള ആളുകൾ കാത്തുനിന്നത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കോൺഗ്രസ് വൈസ് പ്രസിഡണ്ട് വി.ടി ബൽറാം അടക്കമുള്ളവർ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 'കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസ്സുമായി ജനങ്ങൾ' എന്നാണ് അദ്ദേഹം ചിത്രത്തിന് ശീർഷകം നൽകിയിരുന്നത്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. ഇന്നലെ പുലാമന്തോളിൽനിന്നു തുടങ്ങിയ യാത്രയിൽ ആയിരങ്ങളാണ് രാഹുൽഗാന്ധിക്കൊപ്പം അണിനിരന്നത്.

TAGS :

Next Story