നിയമസഭ തെരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയിൽ 7 സീറ്റുകൾ വേണമെന്ന് യൂത്ത് കോൺഗ്രസ്
സ്ഥാനാർഥികളാകേണ്ടവരുടെ പേരുവിവരങ്ങൾ അടങ്ങിയ കത്താണ് നൽകിയത്

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ 7 സീറ്റുകൾ വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്‍റിനും പ്രതിപക്ഷ നേതാവിനും യൂത്ത് കോൺഗ്രസ് നേതാക്കൾ കത്ത് നൽകി. സ്ഥാനാർഥികളാകേണ്ടവരുടെ പേരുവിവരങ്ങൾ അടങ്ങിയ കത്താണ് നൽകിയത്.
നെന്മാറ സീറ്റ് സിഎംപിയിൽ നിന്നും കോൺഗ്രസ് ഏറ്റെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ആറ് പേർ ചേർന്നാണ് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശിനും കത്തയച്ചത്.
പാലക്കാട് സീറ്റിൽ ജില്ലാ പ്രസിഡൻ്റ് ജയഘോഷ് കെ. എസ്, ചിറ്റൂർ സീറ്റ്- സംസ്ഥാന ജനറൽ സെക്രട്ടറി ഷഫീക് അത്തിക്കോട്, പട്ടാമ്പി സീറ്റ്- സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ഫാറൂഖ്, ഒറ്റപ്പാലം- സംസ്ഥാന സെക്രട്ടറി അരുൺകുമാർ പാലക്കുറുശ്ശി, ആലത്തൂർ- സംസ്ഥാന സെക്രട്ടറി പ്രതീഷ് മാധവൻ , നെന്മാറ- സംസ്ഥാന സെക്രട്ടറി വിഷ്ണു. സി, തരൂർ - സംസ്ഥാന സെക്രട്ടറി അഡ്വ.സുബ്രഹ്മണ്യൻ എന്നിവരുടെ പേരുകളാണ് കത്തിൽ പരാമര്‍ശിച്ചിരിക്കുന്നത്.
Adjust Story Font
16

