ആലപ്പുഴയിൽ ക്രിക്കറ്റ് കളിക്കിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു
പുത്തൻ വരമ്പിനകം പാടത്ത് ഇന്ന് വൈകീട്ടായിരുന്നു അപകടം.

ആലപ്പുഴ: ആലപ്പുഴയിൽ എടത്വയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. എടത്വ സ്വദേശി അഖിൽ പി. ശ്രീനിവാസൻ ആണ് മരിച്ചത്. പുത്തൻ വരമ്പിനകം പാടത്ത് ഇന്ന് വൈകീട്ടായിരുന്നു അപകടം.
പ്രദേശത്ത് കൊയ്‌ത്തൊഴിഞ്ഞു കിടക്കുന്ന പാടശേഖരങ്ങളിൽ യുവാക്കളുടെ ക്രിക്കറ്റ് കളി പതിവായിരുന്നു. ഇങ്ങനെ ഒരു പാടത്തിൽ ക്രിക്കറ്റ് കളിക്കാനായി സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങിയപ്പോഴായിരുന്നു അപകടം.
ഉടൻ തന്നെ എടത്വയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡി. കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story
Adjust Story Font
16

