Quantcast

പാലക്കാട്ട് ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്ക് അടിച്ച് യുവാവിന് ദാരുണാന്ത്യം

വീരമംഗലം ഒടുവങ്ങാട്ടിൽ അബൂബക്കർ സിദ്ദീഖാണ്(33) മരിച്ചത്

MediaOne Logo

Web Desk

  • Published:

    20 Jun 2026 10:02 PM IST

പാലക്കാട്ട് ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്ക് അടിച്ച് യുവാവിന് ദാരുണാന്ത്യം
X

പാലക്കാട്: പാലക്കാട് തൃക്കടീരിയിൽ ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്ക് അടിച്ച് യുവാവിന് ദാരുണാന്ത്യം. വീരമംഗലം ഒടുവങ്ങാട്ടിൽ അബൂബക്കർ സിദ്ദീഖാണ്(33) മരിച്ചത്. തൃക്കടീരി ബിഇഎം സ്കൂളിന് സമീപത്ത് വെച്ച് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.

ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം ചെറുപ്പുളശ്ശേരി മാങ്ങോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

TAGS :

Next Story