ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗിന്റെ മിന്നൽ സമരങ്ങളുണ്ടാകും: പി.കെ ഫിറോസ്
'ഡിവൈഎഫ്ഐയുടെ ഭീഷണിയും വിലപേശലും വേണ്ട'

കോഴിക്കോട്: ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മിന്നൽ സമരങ്ങളുണ്ടാകുമെന്ന് യൂത്ത് ലീഗ് സെക്രട്ടറി പി.കെ.ഫിറോസ്. ഡിവൈഎഫ്ഐ തടയാൻ ശ്രമിച്ചാൽ അത് മറികടന്നും സമരം നടത്തുമെന്ന് പി.കെ ഫിറോസ് പറഞ്ഞു.
ഡിവൈഎഫ്ഐയുടെ ഭീഷണിയും വിലപേശലും തങ്ങൾക്ക് നേരെ വേണ്ടെന്നും വരുന്ന ചൊവ്വാഴ്ച സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും സമരാഗ്നി എന്ന പേരില്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കാനാണ് യുത്ത് ലീഗ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരിക്കുന്നതെന്നും ഫിറോസ് വ്യക്തമാക്കി.
വാർത്ത കാണാം:
Next Story
Adjust Story Font
16

