Quantcast

ആലപ്പുഴയില്‍ യുവാവിന് വെട്ടേറ്റു

ഒരുസംഘം ബൈക്കില്‍ വീട്ടിലെത്തി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു, അക്രമിസംഘത്തെ യുവാവ് തിരിച്ചും വെട്ടി

MediaOne Logo

Web Desk

  • Published:

    6 Aug 2021 1:27 PM GMT

ആലപ്പുഴയില്‍ യുവാവിന് വെട്ടേറ്റു
X

ആലപ്പുഴ കായംകുളത്ത് യുവാവിന് വെട്ടേറ്റു. കായംകുളം കാപ്പില്‍ സ്വദേശി ശിവപ്രസാദ് എന്ന കണ്ണനെയാണ് ഒരുസംഘം ബൈക്കില്‍ വീട്ടിലെത്തി വെട്ടി പരിക്കേല്‍പ്പിച്ചത്. കാപ്പില്‍ സ്വദേശിയായ ജേക്കബാണ് ശിവപ്രസാദിനെ വെട്ടിയതെന്നാണ് ആരോപണം.

അക്രമിസംഘത്തെ ശിവപ്രസാദ് തിരിച്ചും വെട്ടി. ആക്രമണം തടയാന്‍ ശ്രമിച്ച ശിവപ്രസാദിന്റെ പിതാവ് ദാസന്‍പിള്ളക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണം മുന്‍വൈരാഗ്യം മൂലമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

TAGS :

Next Story