Quantcast

സുബൈർ വധം: മൂന്നുപേർ കൂടി പിടിയിൽ

നേരത്തെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-18 10:57:26.0

Published:

18 April 2022 3:34 PM IST

സുബൈർ വധം: മൂന്നുപേർ കൂടി പിടിയിൽ
X

പാലക്കാട്: പാലക്കാട് സുബൈർ വധക്കേസിൽ മൂന്നുപേര്‍ കൂടി പിടിയിൽ. ആറുമുഖൻ, ശരവണൻ, രമേശ് എന്നിവരാണ് പിടിയിലായത്. അലിയാറിൽ നിന്ന് കാർ വാടകയ്ക്ക് എടുത്തയാളാണ് പാറ സ്വദേശി രമേശ്. ഇവർ മൂന്ന്‌പേരും പൊലീസിൽ കീഴടങ്ങുകയായിരുന്നു.

നേരത്തെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആർ.എസ്എസ് പ്രവർത്തകരായ ജിനീഷ്, സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരെയായിരുന്നു കസ്റ്റഡിയിലെടുത്തത്. സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവർ എസ്.ഡി.പി.ഐ പ്രവർത്തകനായ സക്കീർ ഹുസൈനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ്. റിമാൻഡിലായിരുന്ന ഇവർ ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയിരുന്നത്.

TAGS :

Next Story