Quantcast

കുവൈത്തിൽ പ്രവേശന വിലക്ക് തുടരും; പ്രവാസി സമൂഹം നിരാശയിൽ

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഫെബ്രുവരി ഏഴ് മുതലാണ് കുവൈത്ത് വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    3 April 2021 7:29 AM IST

കുവൈത്തിൽ പ്രവേശന വിലക്ക് തുടരും; പ്രവാസി സമൂഹം നിരാശയിൽ
X

കുവൈത്തിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന സർക്കാർ പ്രഖ്യാപനത്തിൽ നിരാശയോടെ പ്രവാസി സമൂഹം. ജൂൺ വരെയെങ്കിലും വിലക്ക് തുടരുമെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന സൂചനകൾ. നിലവിൽ കുവൈത്തിലുള്ളവർക്ക് നാട്ടിലേക്ക് പോകാൻ കഴിയുമെങ്കിലും തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം കാരണം പലരും യാത്ര ഒഴിവാക്കുകയാണ്.

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഫെബ്രുവരി ഏഴ് മുതലാണ് കുവൈത്ത് വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. അതിന് മുമ്പ് തന്നെ ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വരാൻ വിലക്കുണ്ടായിരുന്നു. വിലക്ക് മറികടക്കാൻ ദുബൈ ഉൾപ്പെടെ ഇടത്താവളങ്ങളിൽ രണ്ടാഴ്ച ക്വാറൻറീൻ ഇരുന്നായിരുന്നു ആളുകൾ വന്നിരുന്നത്.

പ്രവാസികളുടെ പ്രവേശനം പൂർണമായി വിലക്കിയതോടെ ഇത്തരം ഇടത്താവളങ്ങളിൽ നിരവധി പേർ കുടുങ്ങി. ഇതിൽ ഭൂരിഭാഗവും നാട്ടിലേക്ക് തന്നെ തിരിച്ചുപോയി. ജോലിയുമായും വിസ പുതുക്കലുമായും ബന്ധപ്പെട്ട് പെെട്ടന്ന് കുവൈത്തിലേക്ക് എത്തേണ്ടതുള്ളവരും നിരവധിയാണ്. വൈകാതെ വിലക്ക് നീക്കും എന്ന പ്രതീക്ഷയിൽ ദുബൈയിൽ തങ്ങുന്നവർ നിരാശരായിട്ടുണ്ട്.

മാസങ്ങളായി വരുമാനമില്ലാത്തതും ജോലി നഷ്ട്പ്പെടുമോ എന്ന ഭീതിയും ആണ് നാട്ടിൽ കുടുങ്ങിയവരെ അലട്ടുന്നത് . അവധി ലഭിച്ചിട്ടും നാട്ടിലേക്ക് പോകാത്തവർ നിരവധിയാണ് . കമ്പനി നിർബന്ധിത അവധി നൽകിയിട്ടും നാട്ടിൽ പോയാൽ തിരിച്ചു വരവ് മുടങ്ങുമോ എന്ന ഭയത്താൽ യാത്ര ഉപേക്ഷിച്ചവരും കടുത്ത മാനസിക സംഘർഷത്തിലാണ് ജീവിക്കുന്നത്

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story