Quantcast

ടെസ്റ്റ് റാങ്കിങില്‍ കൊഹ്‍ലി ഒന്നാമത്

ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സില്‍ 149 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 51 റണ്‍സുമാണ് കൊഹ്‍ലി അടിച്ചു കൂട്ടിയത്.

MediaOne Logo

Web Desk

  • Published:

    5 Aug 2018 7:41 AM GMT

ടെസ്റ്റ് റാങ്കിങില്‍ കൊഹ്‍ലി ഒന്നാമത്
X

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് ഇന്ത്യ കൈവിട്ടെങ്കിലും നായകന്‍ വിരാട് കൊഹ്‍ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന് ഫലമുണ്ടായി. ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ ഒന്നാം സ്ഥാനത്തെത്തി. ആസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്‍മിത്തിനെ മറികടന്നാണ് കൊഹ്‍ലി ഒന്നാം റാങ്കിലേക്കെത്തിയത്. ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ ഇതാദ്യമായാണ് കൊഹ്‍ലി ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. ടെസ്റ്റ് ബാറ്റ്സ്‍മാന്‍മാരുടെ റാങ്കിങില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയ ഏഴാമത്തെ ഇന്ത്യന്‍ താരമാണ് കൊഹ്‍ലി.

ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സില്‍ 149 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 51 റണ്‍സുമാണ് കൊഹ്‍ലി അടിച്ചു കൂട്ടിയത്. എന്നാല്‍ കൊഹ്‍ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന് ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. 31 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ടെസ്റ്റ് കരിയറില്‍ സച്ചിന്‍, രാഹുല്‍ ദ്രാവിഡ്, ഗൌതം ഗംഭീര്‍, സുനില്‍ ഗവാസ്കര്‍, വിരേന്ദര്‍ സെവാഗ്, ദിലീപ് വെങ്സര്‍ക്കാര്‍ എന്നിവരുടെ പിന്‍ഗാമിയായാണ് കൊഹ്‍ലി റാങ്കിങില്‍ ഒന്നാം നിരയിലെത്തുന്നത്. ആറാം സ്ഥാനത്തുള്ള ചേതേശ്വര്‍ പൂജാരയാണ് ആദ്യ പത്തു പേരുടെ പട്ടികയിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ബോളര്‍മാരില്‍ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‍സനാണ് ഒന്നാമന്‍. ആര്‍ അശ്വിന്‍ അഞ്ചാം സ്ഥാനത്തുണ്ട്. ഓള്‍ റൌണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രവീന്ദ്ര ജഡേജ.

TAGS :

Next Story