ഓഹരി വിറ്റൊഴിച്ച് ലാഭിച്ചത് 334 കോടി; ഓൺലൈൻ ഗേമിങ്ങിനുള്ള നിരോധനം മുൻകൂട്ടിയറിഞ്ഞ രേഖ ജുൻജുൻവാല!
ബിൽ പാസാക്കുന്നതിന് മാസങ്ങൾ മുൻപ് ഗെയിമിങ് കമ്പനിയായ നസാര ടെക്‌നോളജീസിൽ നിന്ന് തന്റെ ഓഹരികൾ വിറ്റൊഴിവാക്കി, രേഖ ഉണ്ടാക്കിയത് 334 കോടി രൂപയാണ്.

ഓൺലൈൻ ഗേമുകൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള നിയമം കഴിയാഴ്ചയാണ് കേന്ദ്ര സർക്കാർ പാസാക്കിയത്. ഓൺലൈൻ ഗേമിങ് പ്ലാറ്റ്ഫോമുകളും അതിന്റെ നിക്ഷേപകരും വമ്പൻ നഷ്ടം നേരിട്ടപ്പോൾ, ഒരാൾ മാത്രം രക്ഷപ്പെട്ടു. രേഖ ജുൻജുൻവാല... ബിൽ പാസാക്കുന്നതിന് മാസങ്ങൾ മുൻപ് ഗെയിമിങ് കമ്പനിയായ നസാര ടെക്നോളജീസിൽനിന്ന് തന്റെ ഓഹരികൾ വിറ്റൊഴുവാക്കി, രേഖ ഉണ്ടാക്കിയത് 334 കോടി രൂപയാണ്. ഇത് വെറും യാദൃശ്ചികതയാണോ അതോ കൃത്യമായി ലഭിച്ച വിവരങ്ങൾ അടിസ്ഥാനത്തിൽ നടത്തിയ നീക്കമോ?
സ്റ്റോക്ക് എക്സ്ചേഞ്ച് എന്നുപറയുന്നത് ഒരു ഞാണിന്മേൽ കളിയാണ്. സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുന്ന ഇൻവെസ്റ്റർ വിപണിയിലെ ഓരോ ചെറിയ മാറ്റങ്ങളും അറിഞ്ഞിരിക്കണം. സൂക്ഷിച്ചില്ലെങ്കിൽ പണി അപ്പാടെ പാളും. അവിടെയാണ് രേഖ ജുൻജുൻവാല ഒരു താരത്തെ പോലെ വിലസുന്നത്. അവരുടെ ഏറ്റവും പുതിയ സ്റ്റോക്ക് ട്രേഡിങ്ങ് ദേശീയ മാധ്യമങ്ങളുടെ പ്രധാന തലക്കെട്ടായിരുന്നു. എന്നാൽ ഓൺലൈൻ ഗെയിമിംഗ് നിരോധന ബിൽ അവതരിപ്പിക്കുന്നതിന് കൃത്യം രണ്ടുമാസം മുൻപ് ക്ലിനിക്കൽ പ്രിസിഷനോടുകൂടിയുള്ള രേഖ ജുൻജുൻവാലയുടെ നീക്കം അത്ര നിഷ്കളങ്കമല്ലെന്ന് കരുതുന്നവരുമുണ്ട്.
റെയർ എൻറർപ്രൈസ് എന്ന അസറ്റ് മാനേജ്മെൻറ് കമ്പനിയുടെ സഹസ്ഥാപകയാണ് രേഖ ജുൻജുൻവാല. ഭർത്താവ് രാകേഷ് ജുൻജുൻവാലയുടെ മരണശേഷമാണ് രേഖ കമ്പനി ഏറ്റെടുക്കുന്നത്. നിലവിൽ ഏകദേശം 25 ലിസ്റ്റഡ് കമ്പനികളിലായി 40,000 കോടി രൂപയുടെ നിക്ഷേപമാണ് റെയർ എൻറർപ്രൈസിനുള്ളത്. Dream11, WinZo, and PokerBaazi ഉൾപ്പെടെയുള്ള ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപമുള്ള കമ്പനിയാണ് നസാറ ടെക്നോളജീസ്. അതിൽ തനിക്കുണ്ടായിരുന്ന 61.8 ലക്ഷം ഓഹരികളാണ് ഒന്നിന് 1,225 രൂപയ്ക്കുവീതം രേഖ ജൂൺ 13ന് വിറ്റഴിച്ചത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ 13 ലക്ഷവും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ 14.2 ലക്ഷവും ഓഹരികളാണ് അവർ ഒഴിവാക്കിയത്.
രണ്ടുമാസങ്ങൾക്കിപ്പുറം ഓഗസ്റ്റ് 21ന് കേന്ദ്രസർക്കാർ ഓൺലൈൻ നിരോധന ബില്ലും അവതരിപ്പിച്ചു. പണം വച്ചുള്ള ഓൺലൈൻ ഗെയ്മിങ് ആപ്ലിക്കേഷനുകളുടെ പ്രവർത്തനവും പരസ്യവുമെല്ലാം നിരോധിക്കന്നതായിരുന്നു എന്നിവ നിരോധിക്കുന്നതാണ് Promotion and Regulation of Online Gaming Bill, 2025. നിയമലംഘനം നടത്തിയാൽ മൂന്നുവർഷം തടവോ ഒരു കോടി രൂപ വരെ പിഴയോ ഏർപ്പെടുത്തണമെന്നും ബിൽ നിർദേശിക്കുന്നു. ഒപ്പം പരസ്യം ചെയ്യുന്നവർക്ക് രണ്ടുവർഷംവരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
നിയമം പാസായതിന് പിന്നാലെ, ഓൺലൈൻ ഗെയിമിങ് കമ്പനികളുടെ ഓഹരികളിൽ വമ്പൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 25ലെ കണക്കുപ്രകാരം, രേഖ ജുൻജുൻവാല വിട്ടൊഴിഞ്ഞ നസാര ടെക്കിന്റെ ഓഹരിമൂല്യത്തിൽ 28 ശതമാനത്തിന്റെ ഇടിവായിരുന്നു ഉണ്ടായത്. അവിടെയാണ് രേഖയ്ക്കെതിരെ നിരവധിപ്പേർ സംശയമുയർത്തുന്നത്. രേഖ നടത്തിയ ഇൻസൈഡർ ട്രേഡിങ് ആണെന്നാണ് തൃണമൂൽ കോൺഗ്രസ് എംപി മൗവ്വ മൊയ്ത്ര ആരോപിച്ചത്. ഇൻസൈഡർ ട്രെയ്‌ഡിങ് എന്നാൽ, സ്റ്റോക്ക് മാർക്കറ്റിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു പദമാണ്. ഓഹരിവിലയുടെ മാറ്റങ്ങൾക്ക് കാരണമാകുന്ന, സാധാരണക്കാർക്ക് ലാഭമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന ഓഹരി ഇടപാടുകളെയാണ് ഇൻസൈഡർ ട്രേഡിങ് കൊണ്ട് അർത്ഥമാക്കുന്നത്. അതായത്, ഓഹരിവിപണിയിൽ പ്രതിഫലനം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വിവരം മുൻകൂട്ടിയറിയുകയും അതനുസരിച്ച് ഓഹരി ഇടപാട് നടത്തുകയും ചെയ്യുന്ന ഇത് ഇന്ത്യയിലുൾപ്പെടെ
യു എസിലാണെങ്കിൽ സ്റ്റോക്ക് മാർക്കറ്റ് നിയന്ത്രിക്കുന്ന The Securities and Exchange Commission എപ്പോഴേ രേഖയ്ക്കെതിരെ അന്വേഷണം തുടങ്ങുമായിരുന്നു എന്നാണ് മൗവ്വ പറയുന്നത്. എന്നാൽ ഇന്ത്യയിൽ രേഖയ്ക്ക് ഭക്തർ കയ്യടിക്കുകയാണെന്നും നിയന്ത്രണ ബോർഡായ സെബി ഉറങ്ങുകയാണെന്നുമാണ് മൗവ്വയുടെ ആരോപണം. സാമൂഹ്യമാധ്യമങ്ങളിൽ മറ്റുപലരും ഇത്തരം സംശയങ്ങൾ പ്രകടിപ്പിച്ച് രംഗത്തുവരുന്നുണ്ട്. കേന്ദ്രം ബിൽ കൊണ്ടുവരുന്ന വിവരം രേഖ ജുൻജുൻവാല മുൻകൂട്ടി അറിഞ്ഞിരുന്നോയെന്ന വിമർശനങ്ങളാണ് ഉയരുന്നത്. എന്നാൽ, വിഷയത്തിൽ ആരോപണങ്ങൾ ഉയർന്ന ശേഷവും യാതൊരു അന്വേഷണമോ നടപടികളോ ഉണ്ടായിട്ടില്ല.
Adjust Story Font
16

