ആരാണ് ഈ വിലകൂടിയ ബാഗുകളെല്ലാം വാങ്ങുന്നത്? വിമാനത്താവളത്തിലെ ലഗേജ് ഷോപ്പുകൾ വെറുതെയല്ല!
വിമാനത്താവളങ്ങളിലൂടെ നടക്കുമ്പോൾ തിളങ്ങുന്ന ലൈറ്റുകൾക്ക് താഴെ നിരത്തിവച്ചിരിക്കുന്ന വിലകൂടിയ ലഗേജ് ബാഗുകൾ ശ്രദ്ധിച്ചിട്ടില്ലേ? "ആരെങ്കിലും ഇത്രയും ഉയർന്ന വില നൽകി എയർപോർട്ടിൽ നിന്ന് ബാഗ് വാങ്ങുമോ?" എന്ന സംശയം പലരുടെയും ഉള്ളിലുണ്ടാകാം

- Published:
2 May 2026 1:48 PM IST

വിമാനത്താവളങ്ങളിലൂടെ നടക്കുമ്പോൾ തിളങ്ങുന്ന ലൈറ്റുകൾക്ക് താഴെ നിരത്തിവച്ചിരിക്കുന്ന വിലകൂടിയ ലഗേജ് ബാഗുകൾ ശ്രദ്ധിച്ചിട്ടില്ലേ? "ആരെങ്കിലും ഇത്രയും ഉയർന്ന വില നൽകി എയർപോർട്ടിൽ നിന്ന് ബാഗ് വാങ്ങുമോ?" എന്ന സംശയം പലരുടെയും ഉള്ളിലുണ്ടാകാം. അടുത്തിടെ എക്സ് (X) പ്ലാറ്റ്‌ഫോമിൽ ഒരാൾ ഉന്നയിച്ച ഇതേ ചോദ്യത്തിന് ലഭിച്ച മറുപടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നാമെങ്കിലും, വിമാനത്താവളങ്ങളിലെ ഈ ബാഗ് ഷോപ്പുകൾക്ക് പിന്നിൽ വ്യക്തമായ ചില ബിസിനസ് കാരണങ്ങളും യാത്രികരുടെ അടിയന്തര സാഹചര്യങ്ങളുമുണ്ട്. ചർച്ചയിൽ ഉയർന്നുവന്ന പ്രധാന കാരണങ്ങൾ ഇതൊക്കെയാണ്:
1. 'ബാഗ് കീറിപ്പോയി സാറേ!': അപ്രതീക്ഷിത ദുരന്തങ്ങൾ
ചെക്ക്-ഇൻ കൗണ്ടറിലേക്ക് നടക്കുമ്പോഴായിരിക്കും നിങ്ങളുടെ ബാഗിന്റെ സിപ്പ് പണിമുടക്കുന്നത്, അല്ലെങ്കിൽ ഹാൻഡിൽ കയ്യിൽ ഊരിപ്പോരുന്നത്. അകത്തിരിക്കുന്ന സാധനങ്ങൾ പുറത്തുവരാതിരിക്കാൻ പെടാപ്പാട് പെടുന്ന ആ നിമിഷം, മുന്നിലെ ലഗേജ് ഷോപ്പ് രക്ഷകനും ഹീറോയുമാണെന്നൊക്കെ തോന്നും! വില എത്രയായാലും ആ ബാഗ് വാങ്ങുകയല്ലാതെ മറ്റൊരു വഴി ആ നിമിഷം യാത്രികർക്ക് മുന്നിലുണ്ടാകില്ല.
2. 'അറിഞ്ഞില്ല ആവേശം കൂടിപ്പോയി!': എക്സ്ട്രാ ഷോപ്പിംഗ്
യാത്ര പോയത് ഒരു ബാഗുമായിട്ടായിരിക്കും, എന്നാൽ തിരികെ വരുമ്പോൾ ഗിഫ്റ്റും ചോക്ലേറ്റും ഡ്രസ്സുമായി രണ്ട് ബാഗിനുള്ള സാധനങ്ങളുണ്ടാകും. കയ്യിലുള്ള ബാഗ് പൊട്ടിത്തെറിക്കുമെന്ന അവസ്ഥ വരുമ്പോൾ, സാധനങ്ങൾ വഴിയാധാരമാകാതിരിക്കാൻ എയർപോർട്ടിലെ ബാഗ് തന്നെ ശരണം.
3. ഡ്യൂട്ടി ഫ്രീ 'ലക്ക്'
നമ്മൾ സാധാരണ കടകളിൽ കാണുന്നതിനേക്കാൾ പ്രീമിയം മോഡലുകൾ പലപ്പോഴും എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ കുറഞ്ഞ നിരക്കിൽ ലഭിക്കാറുണ്ട്. ലോകോത്തര ബ്രാൻഡുകൾ ടാക്സ് ഇല്ലാതെ സ്വന്തമാക്കാൻ കഴിയുന്നത് ചിലർക്കെങ്കിലും വലിയൊരു ലാഭക്കച്ചവടമാണ്.
4. സമയം ലാഭിക്കാൻ ഇതിലും നല്ലൊരു സ്ഥലം വേറെയില്ല
നമ്മളെപ്പോലെ വിമാനം വരുന്നത് വരെ മൊബൈലിൽ നോക്കി ഇരിക്കുന്നവരല്ല എല്ലാവരും. വലിയ ബിസിനസ്സുകാരും തിരക്കുള്ള പ്രൊഫഷണലുകളും ഷോപ്പിംഗിനായി സമയം കണ്ടെത്തുന്നത് വിമാനം കാത്തിരിക്കുന്ന ആ ഇടവേളകളിലാണ്. അവർക്ക് ഇത് 'വിൻഡോ ഷോപ്പിംഗ്' അല്ല, മറിച്ച് ഏറ്റവും വേഗത്തിലുള്ള പർച്ചേസിംഗാണ്.
"എയർപോർട്ടിൽ ബാഗ് വാങ്ങുന്നവനെ കാണുമ്പോൾ ഞാൻ പണ്ട് കളിയാക്കി ചിരിക്കാറുണ്ടായിരുന്നു, കഴിഞ്ഞ ആഴ്ച എന്റെ ബാഗ് കീറിപ്പോകുന്നത് വരെ!" എന്നാണ് ഒരു യാത്രികൻ കുറിച്ചത്.
സാധാരണ കടകളേക്കാൾ വാടകയും ചിലവും കൂടുതലുള്ള വിമാനത്താവളങ്ങളിൽ ഇത്തരം ബാഗ് ഷോപ്പുകൾ നിലനിൽക്കുന്നതിന് പിന്നിൽ ചില 'സൈക്കോളജിക്കൽ ബിസിനസ്സ്' തന്ത്രങ്ങളുണ്ട്:
ക്യാപ്റ്റീവ് ഓഡിയൻസ് (Captive Audience): സെക്യൂരിറ്റി ചെക്കിനും ബോർഡിംഗിനും ഇടയിലുള്ള 'ഡെഡ് ടൈമിൽ' യാത്രക്കാർക്ക് വേറെ എങ്ങോട്ടും പോകാനില്ല. ഈ സമയത്ത് ഷോറൂമുകൾക്ക് ലഭിക്കുന്നത് 100% ശ്രദ്ധയാണ്. ഷോപ്പിംഗിനായി പ്രത്യേകം സമയം കണ്ടെത്താൻ കഴിയാത്ത ബിസിനസ്സ് യാത്രക്കാർക്ക് ഈ 'കാത്തിരിപ്പ് കേന്ദ്രങ്ങൾ' പ്രീമിയം ലഗേജുകൾ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ്.
ദി അർജൻസി ഫാക്ടർ (Urgency Factor): ബാഗ് കേടായ ഒരു യാത്രക്കാരനെ സംബന്ധിച്ചിടത്തോളം വിലയല്ല, പ്രശ്നപരിഹാരത്തിനാണ് മുൻഗണന. ഈ 'ഡിമാൻഡ്' കൃത്യമായി അറിയാവുന്നത് കൊണ്ടാണ് പ്രമുഖ ബ്രാൻഡുകൾ വിമാനത്താവളങ്ങളിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നത്.
ബ്രാൻഡ് ഇമേജ് & ട്രസ്റ്റ്: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ തങ്ങളുടെ സ്റ്റോറുകൾ ഉണ്ടാവുക എന്നത് ഒരു ബ്രാൻഡിന്റെ അന്തസ്സാണ്. ഇത് യാത്രക്കാർക്കിടയിൽ ബ്രാൻഡിനോടുള്ള വിശ്വാസ്യത വർധിപ്പിക്കുന്നു.
Adjust Story Font
16
