Quantcast

മധുരമുള്ള പാന്‍കേക്ക് രാജാക്കന്മാര്‍ക്കിടയില്‍ തലയെടുപ്പോടെ മസാല ദോശ; ടേസ്റ്റ് അറ്റ്ലസ് റാങ്കിംഗിൽ ആറാം സ്ഥാനത്ത്

ലോകത്തിന്റെ പല ഭാഗങ്ങളിലും പാൻകേക്കുകൾ എന്നത് മധുരമുള്ള പലഹാരമായാണ് കണക്കാക്കപ്പെടുന്നത്

MediaOne Logo
മധുരമുള്ള പാന്‍കേക്ക് രാജാക്കന്മാര്‍ക്കിടയില്‍ തലയെടുപ്പോടെ മസാല ദോശ;  ടേസ്റ്റ് അറ്റ്ലസ് റാങ്കിംഗിൽ ആറാം സ്ഥാനത്ത്
X

ദക്ഷിണേന്ത്യയുടെ തനത് രുചി ലോകമെമ്പാടും എത്തിക്കുന്നതിൽ മസാല ദോശയ്ക്കുള്ള പങ്ക് വളരെ വലുതാണ്. അരിയും ഉഴുന്നും ചേർത്തരച്ച മാവില്‍ ചുട്ടെടുക്കുന്ന മൊരിഞ്ഞ ദോശയും അതിനുള്ളിലെ എരിവുള്ള ഉരുളക്കിഴങ്ങ് മസാലയും ദക്ഷിണേന്ത്യൻ പാചകകലയുടെ വൈദഗ്ധ്യം വിളിച്ചോതുന്നതാണ്.

ചൂടുള്ള സാമ്പാറും തേങ്ങാ ചട്ണിയും കൂട്ടി കഴിക്കുമ്പോൾ ലഭിക്കുന്ന ആ സ്വാദ് ദക്ഷിണേന്ത്യൻ ഭക്ഷണപ്രേമികൾക്ക് വെറുമൊരു ഭക്ഷണമല്ല, മറിച്ച് ഒരു വികാരമാണ്. ഇപ്പോഴിതാ മസാല ദോശ ആഗോളതലത്തിൽ അംഗീകാരം നേടിക്കൊണ്ടിരിക്കുകയാണ്. ടേസ്റ്റ് അറ്റ്ലസ് 2026 മെയ് മാസത്തിൽ ലോകത്തിലെ ഏറ്റവും മികച്ച 50 പാൻകേക്കുകളുടെ പട്ടിക പുറത്തിറക്കിയിരുന്നു. ഇതില്‍ ദക്ഷിണേന്ത്യൻ വിഭവങ്ങളായ മസാല ദോശയും പേപ്പർ ദോശയും ഇടംപിടിച്ചിട്ടുണ്ട്. 4.3 സ്റ്റാർ റേറ്റിങ്ങോടെ പട്ടികയിൽ ആറാം സ്ഥാനത്താണ് മസാല ദോശ

പൊതുവിഭാഗത്തില്‍ 4.2 റേറ്റിങ്ങോടെ 15-ാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ അൾട്രാ-ക്രിസ്പി പേപ്പർ ദോശ 4.1 റേറ്റിങ്ങോടെ 35-ാം സ്ഥാനത്താണ്.

ലോകത്തിന്റെ പല ഭാഗങ്ങളിലും പാൻകേക്കുകൾ എന്നത് മധുരമുള്ള പലഹാരമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഈ പട്ടികയിൽ ദോശയെപ്പോലെയുള്ള എരിവുള്ളതും രുചികരവുമായ ഒരു വിഭവം മുൻനിരയിൽ എത്തിയത് ഇന്ത്യൻ പാചകരീതിക്ക് ലഭിച്ച വലിയ അംഗീകാരമാണ്.

ടേസ്റ്റ്അറ്റ്ലസിലെ 2026 ലെ മികച്ച പാൻകേക്കുകളുടെ പട്ടികയിൽ ഒന്നാമത് 4.4 റേറ്റിങ്ങുമായി ലാത്വിയയുടെ കാർട്ടുപെലു പങ്കുകാസാണ്. ഇതേ റേറ്റിങ്ങോടെ ഫ്രാൻസിൽ നിന്നുള്ള ക്രെപ്സ് സുക്രീസ് രണ്ടാം സ്ഥാനത്തും ഇടം നേടി. മൂന്നാം സ്ഥാനത്ത്,4.3 റേറ്റിങ്ങുമായി ക്ലാസിക് ഫ്രഞ്ച് ക്രെപ്സാണ്. ഫ്രാൻസിൽ നിന്നുള്ള ന്യൂട്ടെല്ല ക്രെപ്സും 4.3 റേറ്റിങ്ങുമായി നാലാം സ്ഥാനം നേടി, അതേസമയം ചൈനയുടെ ജിയാൻബിംഗ് 4.3 റേറ്റിങ്ങുമായി ആദ്യ അഞ്ചിൽ ഇടം നേടി.

TAGS :

Next Story