Quantcast

കണ്ണ് തെറ്റിയാൽ പാൽ തിളച്ചുതൂവിപ്പോകുന്നുണ്ടോ? തടയാൻ ഇതാ ചില അടുക്കള നുറുങ്ങുകൾ

പാൽ തിളപ്പിക്കുന്നതിനുള്ള ആദ്യപടി ശരിയായ പാത്രം തെരഞ്ഞെടുക്കുക എന്നതാണ്

MediaOne Logo

Web Desk

  • Published:

    5 Sept 2026 10:06 PM IST

കണ്ണ് തെറ്റിയാൽ പാൽ തിളച്ചുതൂവിപ്പോകുന്നുണ്ടോ? തടയാൻ ഇതാ ചില അടുക്കള നുറുങ്ങുകൾ
X

പാൽ ഉപയോഗിക്കാത്ത ഇന്ത്യൻ അടുക്കളകൾ ഉണ്ടാകില്ല. ചായ, കാപ്പി, മധുരപലഹാരങ്ങൾ എന്നിവ ഉണ്ടാക്കുന്നതിനോ അല്ലെങ്കിൽ കുടിക്കുന്നതിനോ ആകട്ടെ, മിക്ക വീടുകളിലും പാൽ ഒരു നിത്യോപയോഗ സാധനമാണ്. എന്നാൽ പാൽ കൈകാര്യം ചെയ്യുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് വച്ചാൽ അത് തൂവാതെ തിളപ്പിച്ചെടുക്കുക എന്നതാണ്. ഒന്ന് കണ്ണ് തെറ്റിയാൽ മതി പാൽ പുറത്തേക്ക് ഒഴുകുകയോ പാത്രത്തിന്‍റെ അടിയിൽ പറ്റിപ്പിടിക്കുകയോ ചെയ്യും. പാൽ പകുതിയോളം നഷ്ടമാവുക മാത്രമല്ല, അടുക്കള ആകെ വൃത്തികേടാവുകയും ചെയ്യും. ഈ ടിപ്സുകൾ പരീക്ഷിച്ചാൽ തിളച്ചുതൂവാതെ പാൽ തിളപ്പിച്ചെടുക്കാം.

പാൽ തിളപ്പിക്കുന്നതിനുള്ള ആദ്യപടി ശരിയായ പാത്രം തെരഞ്ഞെടുക്കുക എന്നതാണ്. എപ്പോഴും അടി കട്ടിയുള്ള പാത്രം ഉപയോഗിക്കുക. ഇത് ചൂട് പാത്രത്തിൽ ഒരുപോലെ വ്യാപിക്കാനും പാൽ അടിയിൽ പിടിക്കുന്നത് തടയാനും സഹായിക്കും. അതുപോലെ പാത്രത്തിന്റെ അളവും പ്രധാനമാണ്. തിളപ്പിക്കുന്ന പാലിന്റെ അളവിലും മൂന്നിലൊന്ന് (1/3) അധികം ശേഷിയുള്ള പാത്രം ഉപയോഗിക്കുക. ഉദാഹരണത്തിന്, രണ്ട് ലിറ്റർ പാൽ തിളപ്പിക്കാൻ കുറഞ്ഞത് രണ്ടര ലിറ്ററെങ്കിലും കൊള്ളുന്ന പാത്രം വേണം. ഇത് പാൽ പതഞ്ഞു പൊന്തുമ്പോൾ പുറത്തേക്ക് ഒഴുകിപ്പോകാതിരിക്കാൻ സഹായിക്കും.

കൂടിയ ചൂടിൽ പാൽ തിളപ്പിക്കുമ്പോൾ പെട്ടെന്ന് കരിഞ്ഞുപോകാൻ സാധ്യതയുണ്ട്. അതിനാൽ എപ്പോഴും മിതമായതോ കുറഞ്ഞതോ ആയ തീയിൽ മാത്രം പാൽ തിളപ്പിക്കുക. ഇത് പാലിന്റെ യഥാർഥ രുചി നിലനിർത്താനും പെട്ടെന്ന് തിളച്ചു തൂവുന്നത് തടയാനും സഹായിക്കും.

പാത്രത്തിലേക്ക് പാൽ ഒഴിക്കുന്നതിന് മുൻപ് അടിയിൽ അല്പം വെള്ളം ഒഴിക്കുക. ഇത് പാലിനും പാത്രത്തിന്റെ അടിഭാഗത്തിനും ഇടയിൽ ഒരു സംരക്ഷണ പാളിയായി പ്രവർത്തിക്കുകയും പാൽ അടിയിൽ പിടിച്ച് കരിയുന്നത് തടയുകയും ചെയ്യും.

പാൽ തിളപ്പിക്കുമ്പോൾ പാത്രം പൂർണമായി അടച്ചു വെക്കരുത്. ആവി പുറത്തുപോകാനായി അല്പം വിടവ് ഇട്ടിരിക്കണം. പാത്രത്തിന് മുകളിലായി ഒരു തടിയുടെ തവിയോ വലിയ സ്പൂണോ വെച്ച ശേഷം പകുതി മാത്രം മൂടുക. ഇത് പാലിന്റെ ഉപരിതല മർദ്ദം കുറയ്ക്കുകയും പാൽ പെട്ടെന്ന് പതഞ്ഞുപൊന്തി പുറത്തേക്ക് ഒഴുകുന്നത് തടയുകയും ചെയ്യും.

പാത്രത്തിന്റെ മുകൾ ഭാഗത്ത് (വക്കിൽ) അല്പം നെയ്യോ വെണ്ണയോ പുരട്ടുക. കൊഴുപ്പിന്റെ സാന്നിധ്യം പത രൂപപ്പെടുന്നത് തടയുകയും പാൽ മുകളിലേക്ക് പൊന്തിവരുന്നത് തടയുകയും ചെയ്യും.

പാൽ തിളപ്പിക്കുമ്പോൾ പാത്രത്തിനുള്ളിൽ ഒരു സ്റ്റീൽ സ്പൂൺ അല്ലെങ്കിൽ തവി ഇട്ടുവെക്കുക. ഇത് ആവിയുടെ മർദ്ദം നിയന്ത്രിച്ച് പാൽ പുറത്തേക്ക് തൂവാതിരിക്കാൻ സഹായിക്കും.

പാത്രത്തിന് മുകളിലായി തടിയുടെ തവി കുറുകേ വെക്കുക. ഇത് മുകളിലേക്ക് വരുന്ന പതയെ താഴേക്ക് അമർത്തുകയും ചൂട് ആഗിരണം ചെയ്ത് പാലിന്റെ അളവ് സമമായി നിലനിർത്തുകയും ചെയ്യും.

TAGS :

Next Story