Quantcast

അധികാരത്തിന്റെ 'അപ്പം'; നഫ്താലി ബെനറ്റ് പുറത്തേക്കു പോകുന്ന വഴി

ഇസ്രയേലിന്റെ ജൂത അസ്തിത്വത്തെ ദ്രോഹിക്കുന്നത് കണ്ടുനിൽക്കാനാകില്ല എന്നു പറഞ്ഞാണ് ഇഡിത് സില്‍മന്‍ സഖ്യം വിട്ടത്

MediaOne Logo

എം അബ്ബാസ്‌

  • Updated:

    2022-04-08 12:56:20.0

Published:

8 April 2022 12:29 PM GMT

അധികാരത്തിന്റെ അപ്പം; നഫ്താലി ബെനറ്റ് പുറത്തേക്കു പോകുന്ന വഴി
X

12 വർഷം അധികാരക്കസേരയിലിരുന്ന അതിശക്തൻ ബെഞ്ചമിൻ നെതന്യാഹുവിന് പകരമായാണ് നഫ്താലി ബെനറ്റ് ഇസ്രയേലിൽ അധികാരമേറുന്നത്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത അസാധാരണ സഖ്യത്തിലൂടെയാണ് ബെനറ്റ് പ്രധാനമന്ത്രി പദത്തിലെത്തിയത് എന്നതായിരുന്നു ഏറെ കൗതുകകരം. ബെനറ്റിന്റെ യമീന(തീവ്രവലതുപക്ഷം)ക്കൊപ്പം യെയര്‍ ലാപിഡിന്‍റെ യെഷ് അതിദ്, അറബ് വംശജരെ പ്രതിനിധാനം ചെയ്യുന്ന യുണൈറ്റഡ് അറബ് ലിസ്റ്റ് (റഅം), ഇടതുകക്ഷിയായ മെററ്റ്‌സ്, മധ്യവലതുപക്ഷമായ ന്യൂ ഹോപ്, വലതുപക്ഷ ദേശീയകക്ഷിയായ യിസ്രയേൽ ബെയ്തനു, സയണിസ്റ്റ് കക്ഷിയായ ലേബർ പാർട്ടി, സെൻട്രിസ്റ്റ് പാർട്ടിയായ ബ്ലൂ ആൻഡ് വൈറ്റ് എന്നിവർ ചേർന്നാണ് 2021 ജൂൺ രണ്ടിന് പുതിയ സർക്കാറിനു വേണ്ടി ഒന്നിച്ചത്.

ആദ്യ രണ്ടര വർഷം ബെനറ്റും ബാക്കി കാലയളവിൽ യെയര്‍ ലാപിഡും പ്രധാനമന്ത്രി പദത്തിലിരിക്കും എന്നായിരുന്നു കരാർ. മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽനിന്ന് പുറത്താക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിലാണ് ആശയപരമായി ഭിന്നധ്രുവങ്ങളിൽ നിൽക്കുന്ന കക്ഷികൾ ഒരുമിച്ചത്.

എന്നാൽ അധികാരമേറ്റ് ഒരു വർഷം തികയുന്നതിന് മുമ്പെ 49കാരനായ ബെനറ്റ് പുറത്തേക്ക് പോകുകയാണ്. സഖ്യത്തിൽനിന്ന് പുറത്തു പോകാനുള്ള എംപി ഇഡിത് സിൽമന്റെ തീരുമാനമാണ് സർക്കാറിനെ പ്രതിസന്ധിയിലാക്കിയത്. സഖ്യകക്ഷി ചെയർമാൻ കൂടിയാണ് ബെനറ്റിന്റെ യമീന പാർട്ടി അംഗമായ ഇഡിറ്റ്. ഇവരുടെ രാജിയോടെ 120 അംഗ സെനറ്റിൽ ഭരണ മുന്നണിയുടെ അംഗബലം 60 ആയി മാറി. ഗവൺമെന്റിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പിനും കളമൊരുങ്ങി. മൂന്നു വർഷത്തിനിടെ അഞ്ചാം തവണയാണ് ഇസ്രയേൽ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.

നഫ്താലി ബെനറ്റിനൊപ്പം ഇഡിത് സില്‍മന്‍


കാരണമായത് ഒരപ്പം!

ആരോഗ്യമന്ത്രി നിസാൻ ഹോറോവിറ്റ്‌സുമായുള്ള അഭിപ്രായ ഭിന്നതാണ് ഇഡിറ്റിന്റെ രാജിയിലേക്ക് നയിച്ചത്. അതിന് കാരണമായത്, ഹാമെറ്റ്‌സ് (ചാമെറ്റ്‌സ്) എന്ന യഹൂദികളുടെ ഭക്ഷണവും. പുളിപ്പിച്ച ഭക്ഷണത്തെയാണ് ഹാമെറ്റ്‌സ് എന്നു വിളിക്കുന്നത്.

സംഗതിയിങ്ങനെയാണ്;

രണ്ടു വർഷം മുമ്പ്, പെസഹ ആഘോഷ ദിനങ്ങളിൽ ആശുപത്രികളിൽ ഹാമെറ്റ്‌സ് വിലക്കാൻ മാനേജ്‌മെന്റുകൾക്ക് അധികാരമില്ല എന്ന് ഹൈക്കോടതി വിധിച്ചു. പെസഹ അവധി അടുത്തു വരുന്ന സാഹചര്യത്തിൽ നേരത്തെയുള്ള കോടതി വിധി ഓർമിപ്പിച്ച് ആരോഗ്യമന്ത്രി നിസാൻ ഹോറോവിറ്റ്‌സ് ആഴ്ചകൾക്ക് മുമ്പ് ആശുപത്രികൾക്ക് കത്തയച്ചു. ഇടതുകക്ഷിയായ മെറെറ്റ്‌സ് പാര്‍ട്ടി അംഗമായ ഹോറോവിറ്റ്‌സിന്റെ ഈ നടപടി ഇഡിറ്റിനെ ചൊടിപ്പിച്ചു.



ഇസ്രയേലിന്റെ ജൂത അസ്തിത്വത്തെ ദ്രോഹിക്കുന്നത് കണ്ടുനിൽക്കാനാകില്ല എന്നു പറഞ്ഞാണ് ഇഡിത് സഖ്യം വിട്ടത്. സഖ്യം നിലനിർത്താൻ കിണഞ്ഞു പരിശ്രമിച്ചെന്നും എന്നാൽ അതിനായില്ലെന്നും അവർ പറയുന്നു. 'സഖ്യവുമായുള്ള ബന്ധം ഞാൻ അവസാനിപ്പിക്കുകയാണ്. ഞാൻ മാത്രമല്ല ഇങ്ങനെ ചിന്തിക്കുന്നത് എന്നെനിക്കറിയാം.' - അവർ കൂട്ടിച്ചേർത്തു. രാജ്യത്ത് സയണിസ്റ്റ്-ജൂത പാരമ്പര്യമുള്ള സർക്കാറിനെ തിരിച്ചുകൊണ്ടു വരേണ്ട സമയമായെന്ന് തന്റെ രാജിക്കത്തിൽ ഇഡിറ്റ് പറയുന്നു.

ഹാമെറ്റ്‌സിനെ അറിയണമെങ്കിൽ

ഹാമെറ്റ്‌സിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയണമെങ്കിൽ ആദ്യം ജൂതരുടെ പെസഹ ആഘോഷത്തെ കുറിച്ച് അറിയണം. യഹൂദ മതത്തിലെ പെരുന്നാളാണ് പെസഹ. ഹീബ്രു കലണ്ടറിലെ നീസാൻ മാസം പതിനഞ്ചാം തീയതി മുതൽ ഒരാഴ്ച കാലം പെസഹ യഹൂദ മതത്തിൽ ആഘോഷിക്കപ്പെടുന്നു. അടിമത്തത്തിൽ കഴിഞ്ഞിരുന്ന ഇസ്രയേൽ ജനതയുടെ മോചനമാണ് പെസഹ. കടന്നുപോക്ക് (passover) എന്നാണ് പെസഹയുടെ അർത്ഥം.

ഈ ആഘോഷത്തിന് പെസഹ എന്ന പേരു ലഭിച്ചതിന് പിന്നിൽ ഒരു കഥയുണ്ട്. പഴയനിയമം അതു പറയുന്നതിങ്ങനെ;

'ദൈവം സംഹാര ദൂതനെ അയക്കുകയും ഇസ്രയേൽ ജനതയുടെ ഭവനങ്ങളെ ശിക്ഷയിൽ നിന്നും ഒഴിവാക്കാനായി കുഞ്ഞാടിന്റെ രക്തമെടുത്തു വാതിൽ പടിയിൽ തളിക്കണമെന്നു നിർദേശം ലഭിക്കുകയും അവർ അപ്രകാരം അനുസരിക്കുകയും ചെയ്തു. അതു പോലെ സംഹാര ദൂതൻ ഇസ്രയേൽ ഭവനങ്ങളെ കടന്നു പോകുകയും ഈജിപതുകാരുടെ കടിഞ്ഞൂലുകളെ നിഗ്രഹിക്കുകയും ചെയ്തു. ഈ കടന്നു പോക്കിൽ നിന്നാണ് കടന്നുപോക്ക് എന്നർത്ഥമുള്ള പെസഹ എന്ന പേര് ലഭിച്ചത് എന്ന ഒരു വിശ്വാസം നിലവിലുണ്ട്. ഫറവോയിൽ നിന്നും രക്ഷപ്പെടുന്ന ഇസ്രയേൽ ജനത തിടുക്കത്തിൽ വീടുകൾ വിടേണ്ടി വന്നതിനാൽ മാവ് പുളിച്ചു അപ്പമാക്കി എടുക്കുവാൻ സാധിച്ചില്ല. ഇതിന്റെ ഓർമയ്ക്കായി പെസഹ കാലത്ത് അവർ പുളിപ്പുള്ള അപ്പം ഭക്ഷിക്കാറില്ല. അതിനാൽ പെസഹ പുളിപ്പില്ലാത്ത അപ്പത്തിന്റെ (unleavened bread) തിരുനാൾ എന്നും കൂടെ അറിയപ്പെടുന്നു.'

നഫ്താലി ബെനറ്റ്


ക്രിസ്തുമത വിശ്വാസ പ്രകാരം പെസഹയുടെ ഈ രാത്രിയിലാണ് ക്രിസ്തു തന്റെ ശിഷ്യരുമൊത്ത് അന്ത്യ അത്താഴം കഴിച്ചത്. ക്രിസ്ത്യാനികൾ ഈസ്റ്റ്റിന്റെ തൊട്ടു മുൻപുള്ള വ്യാഴാഴ്ച വിശുദ്ധ ദിനമായി ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമയ്ക്കായിട്ടാണ് ഈ ദിവസം ആചരിക്കുന്നത്.

എന്താണ് ഹാമെറ്റ്‌സ്

പെസഹായുടെ ആഴ്ച മുഴുവൻ പുളിപ്പിച്ച അപ്പം ഭക്ഷിക്കുന്നതിന് വിലക്കുണ്ട്. പകരം മാറ്റ്‌സോ (പുളിപ്പില്ലാത്ത ഫ്‌ളാറ്റ്‌ബ്രെഡ്) ആണ് തീന്മേശയിൽ വിളമ്പുന്നത്. പുളിപ്പിച്ച അപ്പത്തിന് പുറമേ, ഗോതമ്പ്, ബാർലി, ഓട്സ്, മില്ലറ്റ് തുടങ്ങിയവയിൽനിന്നുള്ള ഉത്പന്നങ്ങളും യഹൂദർ ഉപയോഗിക്കാറില്ല. വിലക്കപ്പെട്ട എല്ലാ വിഭവങ്ങളെയും പൊതുവായി ഹാമെറ്റ്‌സ് എന്നു വിളിക്കുന്നു.

പെസഹയുടെ തലേദിവസം, യഹൂദർ യീസ്റ്റ് (പുളിപ്പ്) ഉപയോഗിച്ച് പാകം ചെയ്ത എല്ലാ വിഭവങ്ങളും ശേഖരിച്ച് സ്തംഭത്തിൽ കത്തിക്കുന്ന പതിവുമുണ്ട്. ഇക്കാലത്ത് കുടുംബാംഗങ്ങൾ ഉത്സവ മേശയിൽ ഒത്തുകൂടുകയും പെസഹാ ബലിയുടെ ആചാരപരമായ പ്രാർത്ഥന വായിക്കുകയും ചെയ്യുന്നു.

Summary: Naftali Bennett, 49, is stepping down less than a year after taking office. MP Edith Silman's decision to leave the alliance has put the government in crisis. Idit, a member of Bennett's Yameena party, is also chairman of the coalition. With their resignation, the ruling coalition's strength in the 120-member Senate shrink to 60. With the government losing its majority, the country is gearing up for new elections.

TAGS :

Next Story